പ്രിയന്‍-ലാല്‍ കൂട്ടുകെട്ട് വീണ്ടും

By Staff

ഒരു കാലത്ത് പ്രേക്ഷകര്‍ മനസിലേറ്റിയ ചിത്രങ്ങളാണ് പ്രിയദര്‍ശന്‍-ലാല്‍ കൂട്ടുകെട്ടിന്റേത്. കിലുക്കം, വെള്ളാനകളുടെ നാട്, അദ്വൈതം, അക്കരെ അക്കരെ അക്കരെ, ചന്ദ്രലേഖ തുടങ്ങി ഒരു പിടി സൂപ്പര്‍ഹിറ്റുകളാണ് ഈ ടീമില്‍ നിന്നുണ്ടായത്. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മോഹന്‍ലാലിന്റെ കഴിവിനെ ഏറ്റവും നന്നായി ചൂഷണം ചെയ്ത ചിത്രങ്ങള്‍...

കിളിച്ചുണ്ടന്‍ മാമ്പഴം ആണ് ഇരുവരും ചേര്‍ന്ന് ഒടുവിലായി ചെയ്ത ചിത്രം. അതിനു മുമ്പ് കാക്കക്കുയില്‍. രണ്ട് ചിത്രങ്ങള്‍ക്കും വലിയ വിജയം നേടാനായില്ല. മുന്‍കാല ലാല്‍-പ്രിയന്‍ ചിത്രങ്ങളുടെ തനിയാവര്‍ത്തനമായിപ്പോയി ആ ചിത്രം. എങ്കിലും വീണ്ടും പ്രിയനും ലാലും ഒന്നിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്.

കിളിച്ചുണ്ടന്‍ മാമ്പഴത്തിനു ശേഷം ലാലിനെയും പ്രിയനെയും ഒന്നിപ്പിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു പതിവ് ലാല്‍-പ്രിയന്‍ ചിത്രത്തിലുള്ള രസക്കൂട്ടുകളൊക്കെയുണ്ടാവും.

കുസൃതിയായും കള്ളക്കാമുകനായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന് ഒരു ഇടവേളക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും കോമഡി ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. വിപുലമായ താരനിര്‍ണയം നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X