ജഗദീഷിന്റെ സ്വദേശിനായര്‍ വിദേശിനായര്‍
ജഗദീഷിന്റെ സ്വദേശിനായര്‍ വിദേശിനായര്‍
നവംബര്‍ 06, 2000
പോള്‍സണ്‍ സംവിധാനം ചെയ്യുന്ന സ്വദേശിനായര്‍ വിദേശി നായര്‍ എന്ന ചിത്രത്തില്‍ ജഗദീഷ് നായകനാകുന്നു. നീലിമയാണ് നായിക.
ജഗതി ശ്രീകുമാര്‍, സായ്കുമാര്‍, രാജന്‍ പി. ദേവ്, എന്‍.എല്‍. ബാലകൃഷ്ണന്‍, ബോബി കൊട്ടാരക്കര, ഇന്ദ്രന്‍സ്, അമേരിക്കന്‍ അച്ചായന്‍, മഹിമ, ലിസി ജോസ്, പൊന്നമ്മ ബാബു, ബേബി ആതിര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥ, തിരക്കഥ സംഭാഷണം ഏ.ആര്‍. മുകേഷ്. ഛായാഗ്രഹണം ബാബു രാജേന്ദ്രന്‍. കലാസംവിധാനം ബാബു നടക്കാവ്. സംഘട്ടനം മാഫിയാ ശശി.
കളര്‍ഫുള്‍ ഫിലിംസിന്റെ ബാനറില്‍ ജയേഷ് ആണ് സ്വദേശിനായര്‍ വിദേശിനായര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെങ്ങന്നൂരില്‍ പുരോഗമിക്കുന്നു.


Click it and Unblock the Notifications