സുരേഷ് ഗോപി ചിത്രം ലങ്ക
സുരേഷ് ഗോപി ചിത്രം ലങ്ക
നവംബര്‍ 6, 2005
സുരേഷ് ഗോപിയെ നായകനാക്കി എ.കെ.സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലങ്ക എന്ന് പേരിട്ടു. ക്രിമിനില്‍ വക്കീലായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ വേഷമിടുന്നത്.
വയലന്‍സിനു ശേഷം എ.കെ.സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാജന്‍ തന്നെയാണ്.
ഭരത്ചന്ദ്രന്‍ ഐപിഎസിന്റെ സൂപ്പര്‍വിജയത്തിനു ശേഷം ആക്ഷന്‍ ഹീറോയായി സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചിത്രമാണിത്. ഉദ്വേഗജനകമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ലങ്ക എന്ന ത്രില്ലര്‍ ഒരുക്കുന്നത്. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
ബോളിവുഡില്‍ നിന്നുള്ള നടിയായിരിക്കും ഈ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയാവുന്നത്. സിദ്ദിക്ക്, രാജന്‍ പി. ദേവ്, വിജയകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications