ലോഹിതദാസ് ചിത്രത്തില്‍ സുരേഷ്ഗോപി
ലോഹിതദാസ് ചിത്രത്തില്‍ സുരേഷ്ഗോപി
നവംബര്‍ 07, 2000
സുരേഷ്ഗോപി ആദ്യമായി ലോഹിതദാസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു. ചെമ്പോത്ത് എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിലെ നായിക ജോക്കറിലൂടെ ശ്രദ്ധേയയായ മന്യയാണ്.
ജോക്കറിന്റെ ബാനറായിരുന്ന ആച്ചീസ് ഫിലിംസും ലോഹിയും ചെമ്പോത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ലോഹിതദാസ് തന്നെയാണ് ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ജോക്കറില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച നിഷാന്ത് സാഗര്‍ ചെമ്പോത്തിലും പ്രധാനമായ ഒരു വേഷം ചെയ്യുന്നു.
സലിം സത്താര്‍ നിര്‍മ്മിക്കുന്ന ചെമ്പോത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും.


Click it and Unblock the Notifications