മോഹന്‍ലാല്‍-ഷാജി കൈലാസ്-രഞ്ജിത്ത് വീണ്ടും
മോഹന്‍ലാല്‍-ഷാജി കൈലാസ്-രഞ്ജിത്ത് വീണ്ടും
നവംബര്‍ 07, 2001
നരസിംഹത്തിനു ശേഷം മോഹന്‍ലാലും ഷാജികൈലാസും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. സെന്റ് ജൂഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ നടന്‍ അഗസ്റിനാണ് ചിത്രം നിര്‍മിക്കുന്നത്.
മോഹന്‍ലാല്‍- ഷാജി കൈലാസ്- രഞ്ജിത്ത് ടീമിന്റെ മുന്‍ചിത്രങ്ങളായ നരസിംഹവും ആറാം തമ്പുരാനും മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ പെടുന്നവയാണ്.
ഈ ചിത്രത്തിനു മുമ്പ് ഷാജിക്കും രഞ്ജിത്തിനും ഓരോ ചിത്രങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ ചെയ്യുന്ന ഡയല്‍ 100 ആണ് ഷാജിയുടെ അടുത്ത ചിത്രം. രാവണപ്രഭുവിന്റെ വന്‍വിജയത്തിനു ശേഷം മോഹന്‍ലാലിനെ തന്നെ നായകനാക്കി രഞ്ജിത്ത് വര്‍ഗം എന്ന ചിത്രം ഉടന്‍ ചെയ്യാനൊരുങ്ങുകയാണ്.


Click it and Unblock the Notifications