മീരാ ജാസ്മിന്‍ വിവാഹിതയായെന്ന് അഭ്യൂഹം

By Staff

മീരാ ജാസ്മിന്‍ വിവാഹിതയായെന്ന് അഭ്യൂഹം
നവമ്പര്‍ 07, 2003

ചെന്നൈ: നടി മീരാ ജാസ്മിന്‍ രഹസ്യമായി വിവാഹിതയായതായി തമിഴ് ദിനപത്രമായ ദിനതന്തി റിപ്പോര്‍ട്ട് ചെയ്തു.

മീരാ ജാസ്മിന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്യാടന്‍ ഷൗക്കത്തുമായി രഹസ്യമായി മീരയുടെ വിവാഹം നടന്നുവെന്നാണ് തമിഴ് പത്രത്തിലെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്.

വിവാഹം പുറംലോകത്തെ അറിയിക്കാതെ രഹസ്യമായി വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹവാര്‍ത്തയെ കുറിച്ച് ആരായുന്നതിനായി മീരയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അത് ഓഫ് ചെയ്തിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ മറ്റ് ചില വാരികകള്‍ മീരയുടെ പ്രതികരണം ചേര്‍ത്തിട്ടുണ്ട്. ലോഹിതദാസിന്റെ ഒരു ചിത്രത്തില്‍ അഭിനയിയ്ക്കാനായി പൊള്ളാച്ചിയിലെ ലൊക്കേഷനിലാണ് ഇപ്പോള്‍ മീര. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മീര പറഞ്ഞത്. - തമിഴിലും മലയാളത്തിലുമായി അഞ്ച് ചിത്രങ്ങളില്‍ ഒരേസമയം അഭിനയിയ്ക്കുന്ന തനിയ്ക്ക് കഴിഞ്ഞ ഒരുമാസമായി അഭിനയം കഴിഞ്ഞ് ഉറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. ഞാന്‍ അഭിനയ രംഗത്ത് വന്നത് മുതല്‍ എന്നെക്കുറിച്ച് ഇത്തരത്തിലുള്ളആരോപണങ്ങളും അഭ്യൂഹങ്ങളും പതിവാണ്. എന്നെ കരിവാരിതേയ്ക്കാനുള്ള ചില ആളുകളുടെ ശ്രമമാണിത്.

മീര വിവാഹിതയായെന്ന അഭ്യൂഹം പരന്നിട്ടുണ്ടെന്ന് മലയാള ചലച്ചിത്ര വാരിക വെള്ളിനക്ഷത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുമ്പും മീരാ ജാസ്മിനെ ചുറ്റിപ്പറ്റി അപവാദകഥകള്‍ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ പേരുമായി ബന്ധപ്പെടുത്തിയും അപവാദമുണ്ടായിരുന്നു.

മീര അഭിനയിയ്ക്കാനായി തുടങ്ങിയപ്പോള്‍ മുതല്‍ ചില ആളുകള്‍ തുടര്‍ച്ചയായി മീരയെക്കുറിച്ച് അപവാദങ്ങള്‍ എഴുതിയ ഇ - മെയിലുകള്‍ ഒട്ടേറെ ആളുകള്‍ക്ക് പതിവായിരുന്നു. രണ്ട് ഇ മെയില്‍ വിലാസങ്ങളില്‍ നിന്നായിരുന്നു ഇത് തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നത്. വിവിധ മാദ്ധ്യമങ്ങളുടെ ഓഫീസുകളിലും ഈ മെയിലുകള്‍ എത്തുക പതിവായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X