»   » റിയാസ് പരോളില്‍

റിയാസ് പരോളില്‍

Posted By:
Subscribe to Filmibeat Malayalam

റിയാസ് പരോളില്‍
നവമ്പര്‍ 07, 2003

വിനയന്റെ ആകാശഗംഗയില്‍ നായകനായി സിനിമയില്‍ അരങ്ങേറിയ റിയാസ് സതീഷ് മണര്‍കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകവേഷം അവതരിപ്പിക്കുന്നു.

ആകാശഗംഗ ഹിറ്റായെങ്കിലും റിയാസിന് കാര്യമായ അവസരങ്ങള്‍ പിന്നീട് ലഭിച്ചിരുന്നില്ല. വിനോദ് നാരായണന്‍ എന്ന നവാഗത സംവിധായകന്റെ ഗോവിന്ദന്‍കുട്ടി തിരക്കിലാണ് എന്ന ചിത്രത്തില്‍ റിയാസിന് നായകവേഷമായിരുന്നെങ്കിലും ചിത്രം ചില കാരണങ്ങളാല്‍ പൂര്‍ത്തിയായില്ല.

റിയാസിന് തിരിച്ചുവരവിന് അവസരമൊരുക്കിയിരിക്കുന്ന ചിത്രത്തിന് പരോള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ശിങ്കാരിബോലോന എന്ന ചിത്രത്തിന് ശേഷം സതീഷ് മണര്‍കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിശ്വനാഥ് എന്ന ബിസിനസുകാരനായാണ് റിയാസ് പരോളില്‍ വേഷമിടുന്നത്. ബാംബു ബോയ്സ് എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറിയ പ്രിയദര്‍ശിനിയാണ് പരോളിലെ നായിക. പ്രിയദര്‍ശിനിയുടെയും രണ്ടാമത്തെ ചിത്രമാണിത്.

കലാഭവന്‍ മണി, നിഷാന്ത് സാഗര്‍, വി. ഡി. രാജപ്പന്‍, പാലക്കാട് വത്സന്‍, ബിന്ദു മുരളി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ക്യാമറ ജയിംസ് ബാവ. നൂര്‍ മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X