ഉര്‍വശി വീണ്ടും

By Staff

ഉര്‍വശി വീണ്ടും
നവമ്പര്‍ 07, 2003

മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്ന ഉര്‍വശി ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നു. നവാഗത സംവിധായകനായ അലക്സ് തങ്കച്ചന്‍ ഒരുക്കുന്ന അഭയതീരം എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാളത്തില്‍ തിരിച്ചെത്തുന്നത്.

മനോജ് കെ. ജയനുമായുള്ള വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതിന് ശേഷം സിനിമാഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഉര്‍വശി. മലയാളം, തമിഴ് ചാനലുകളില്‍ ടി. വി. അവതാരകയായും തമിഴ് സീരിയലുകളില്‍ നടിയായും സജീവമായ ഉര്‍വശി ഒരു ഇടവേളക്ക് ശേഷമാണ് മലയാള സിനിമയില്‍ തിരിച്ചെത്തുന്നത്.

ഉര്‍വശി മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചപ്പോഴൊക്കെ ഈ ജോഡി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ഫടികം ആണ് അവസാനമായി മോഹന്‍ലാല്‍-ഉര്‍വശി ജോഡി അഭിനയിച്ച ചിത്രം. വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നതെങ്കിലും അതിന് മുമ്പുതന്നെ ഉര്‍വശിക്ക് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞുതുടങ്ങിയിരുന്നു.

സംവിധായകനായ അലക്സ് തങ്കച്ചന്‍ തന്നെയാണ് അഭയതീരത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. പ്രേം മനോജ് എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകനാവുന്നത്. ജഗദീഷ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, മേഘനാഥന്‍, രുദ്രപ്രതാപ്, രവി വള്ളത്തോള്‍, മധുമേനോന്‍, ബേബി അനുശ്രീ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഭരണിക്കാവ് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് ആര്‍. സോമശേഖരന്‍ സംഗീതം പകരുന്നു. സൂര്യചന്ദ്ര ക്രിയേഷന്‍സിന്റെ ബാനറില്‍ കെ. എന്‍. ശാന്തയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X