പ്രഭുദേവ മലയാളത്തില്‍

By Staff

പ്രഭുദേവ മലയാളത്തില്‍
നവംബര്‍ 7, 2004

മലയാളികള്‍ക്കും പ്രിയങ്കരനായ നടനാണ് തമിഴ് താരമായ പ്രഭുദേവ. നൃത്ത സംവിധായകനെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം നടനെന്ന നിലയില്‍ ഉയരങ്ങളിലെത്തിയ പ്രഭുദേവ ഏതാനും തമിഴ്ചിത്രങ്ങളില്‍ നായകനായിട്ടുണ്ട്. സിബി മലയില്‍ ഒരുക്കുന്ന ചിത്രത്തിലൂടെ പ്രഭുദേവ മലയാളത്തിലെത്തുന്നു.

പ്രഭുദേവ ആദ്യമായാണ് മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രീകരണം നടന്നുവരുന്ന അമൃതത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭുദേവ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജയറാമും മീരാ ജാസ്മിനും ചിത്രത്തിലെ നായികാനായകന്‍മാര്‍. തമിഴ് നടി സ്നേഹയും ചിത്രത്തില്‍ വേഷമിടുന്നു. ഒരു നിലാപക്ഷി എന്ന തന്റെ പ്രഥമചിത്രത്തിന് ശേഷം സ്നേഹ വീണ്ടും മലയാളത്തിലെത്തുകയാണ്.

ചിത്രീകരണം നടന്നുവരുന്ന സിബിമലയിലിന്റെ അമൃതം എന്ന ചിത്രത്തിലും ജയറാമാാണ് നായകന്‍. മീരാ ജാസ്മിന്‍ സിബി ചിത്രത്തില്‍ ആദ്യമായാണ്.

അമൃതത്തിന്റെ തിരക്കഥാകൃത്ത് കെ. ഗിരീഷ്കുമാറാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. സിനിമാകമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം വിദ്യാസാഗര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X