മമ്മൂട്ടിയുടെ അംബേദ്കര്‍ ഡിസംബര്‍ ഒന്നിന്

By Staff

മമ്മൂട്ടിയുടെ അംബേദ്കര്‍ ഡിസംബര്‍ ഒന്നിന്
നവംബര്‍ 08, 2000

മുംബൈ: മമ്മൂട്ടി നായകനായി അഭിനയിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ പ്രദര്‍ശനത്തിനെത്തുന്നു. ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച ചിത്രം ഇന്ത്യയിലാകമാനം പ്രദര്‍ശനത്തിനെത്തും.

മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. ഭാഗ്യശ്രീ ഡിസ്ട്രിബ്യൂട്ടേഴ്സിനൊപ്പം ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. മഹാരാഷ്ട്രയില്‍ ചിത്രത്തിന് നികുതിയില്‍ നിന്നുള്ള ഇളവും നല്‍കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരില്‍ നിന്നും ആറു കോടിയുടെയും മഹാരാഷ്ട്രാ സര്‍ക്കാരില്‍ നിന്ന് 1.75 കോടി രൂപയുടെയും സഹായത്തോടെയാണ് അംബേദ്കര്‍ പൂര്‍ത്തിയാക്കിയത്. ജബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം വിതരണത്തിനെത്തിക്കാന്‍ പക്ഷെ ആരും തയ്യാറായില്ല. തുടര്‍ന്നാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രം തീയേറ്ററുകാരില്‍ എത്തുന്നതിനു മുമ്പ് നവംബര്‍ അവസാനവാരത്തില്‍ പ്രധാനമന്ത്രി വാജ്പേയിക്കായി പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും.

മമ്മൂട്ടിയോടൊപ്പം മോഹന്‍ ഗോഖലെ, സോണാലി കുല്‍ക്കര്‍ണി, മൃണാള്‍ കുല്‍ക്കര്‍ണി എന്നിവരും അഭിനയിക്കുന്നു. സൂനി താരാപോര്‍വാലയും അരുണ്‍ സാധുവും ദയാ പവാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മുംബൈ, പൂനെ, ബറോഡ, കോലാപ്പൂര്‍, നാസിക്, നാഗ്പൂര്‍, മഹദ്, ദില്ലി എന്നിവിടങ്ങളിലായി നാലു വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഇതു കൂടാതെ അമേരിക്കയിലും ഇംഗ്ലണ്ടിലും വെച്ചും ചിത്രം ഷൂട്ടു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X