twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ബ്രഹ്മചാരി അനന്തന്‍തമ്പി

    By Staff
    |

    മോഹന്‍ലാലിന്റെ ബ്രഹ്മചാരി അനന്തന്‍തമ്പി
    നവംബര്‍ 08, 2002

    തുളസീദാസിന്റെ മിസ്റര്‍ ബ്രഹ്മചാരിയില്‍ മോഹന്‍ലാല്‍ ബ്രഹ്മചാരി വേഷമണിയുന്നു. ബ്രഹ്മചാരി അനന്തന്‍ തമ്പി എന്ന കഥാപാത്രത്തെയാണ് തുളസീദാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ടൈപ്പ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രം.

    സൗന്ദര്യവും ആരോഗ്യവുമൊക്കെ കാത്തൂസൂക്ഷിക്കുന്നതിന് അതിന് വേണ്ടി ബദ്ധപ്പെടുന്നതും പലരും നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്തി സുഖമായി ജീവിക്കാന്‍ വേണ്ടിയാണെങ്കില്‍ അനന്തന്‍ തമ്പി അങ്ങനെയൊന്നുമില്ല. ആരോഗ്യ പരിപാലനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചിരിക്കുന്ന അനന്തന്‍തമ്പിയുടെ വിശ്വാസം വിവാഹം ചെയ്താല്‍ അതോടെയുള്ള ആരോഗ്യമൊക്കെ ആവിയായി പോവുമെന്നാണ്.

    സമ്പന്നനും പ്രതാപിയുമായ തമ്പി നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയാണ്. ഒട്ടേറെ കൃഷിയിടങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് അനന്തന്‍ തമ്പി. നാട്ടുകാരുടെ എന്ത് ആവശ്യത്തിനും തമ്പി മുന്നിലുണ്ടാവും. നാട്ടുകാരുടെ കണ്ണിലുണ്ണി. പ്രായഭേദമന്യെ എല്ലാവരും തമ്പിയെ തമ്പിയണ്ണന്‍ എന്നേ വിളിക്കൂ.

    തമ്പിയുടെ അഛനമമ്മമാരും ചേച്ചി നിര്‍മല ടീച്ചറുമെല്ലാം തമ്പി വിവാഹിതനായി കാണാന്‍ കൊതിക്കുന്നു. എന്നാല്‍ തന്റെ ആരോഗ്യത്തിനെങ്ങാന്‍ കോട്ടം തട്ടിയാലോ എന്നു ഭയന്ന് തമ്പി പെണ്ണുങ്ങളെ കാണുമ്പോഴേ മുഖം തിരിക്കുന്നു. എന്നാല്‍ തമ്പി പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍. അപ്രതീക്ഷിതമായി ഒരു സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് തമ്പിയുടെ ജീവിതത്തില്‍ ഉണ്ടായത് ഒട്ടേറെ മാറ്റങ്ങളാണ്.

    ഇമേജ് പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന മോഹന്‍ലാലിന്റെ പരിവേഷത്തിന് വ്യത്യസ്തത നല്‍കാന്‍ ബ്രഹ്മചാരി കഥാപാത്രത്തിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുളസീദാസിന്റെ ചിത്രത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ നായകനാവുന്നത്.

    മീനയാണ് ചിത്രത്തില്‍ നായികയാവുന്നത്. വര്‍ണപ്പകിട്ടിനും ഒളിമ്പ്യന്‍ അന്തോണി ആദത്തിനും ശേഷം മീന വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍, മനോജ് കെ. ജയന്‍, ജഗദീഷ്, ഇന്ദ്രന്‍സ്, കെ. ആര്‍. വിജയ, കല്പന, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

    സുനിതാ പ്രൊഡക്ഷന്‍സിന് വേണ്ടി അരോമ മണിയാണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷ് മിത്രയുടേതാണ് കഥ. ജെ. പള്ളാശേരി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം വേണുഗോപാല്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X