അമ്പിളിദേവിയുടെ കന്നിക്കൊയ്ത്ത്
അമ്പിളിദേവിയുടെ കന്നിക്കൊയ്ത്ത്
നവംബര്‍ 8, 2004
പുതുമുഖ നടനെ നായകനാക്കി നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രമാണ് കന്നിക്കൊയ്ത്ത്. സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിത്യന്‍ ആണ് നായകനാവുന്നത്.
അമ്പിളിദേവിയാണ് നായിക. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ സിനിമയില്‍ തുടക്കമിട്ട അമ്പിളി മോഹന്‍ലാല്‍ ചിത്രം ഹരിഹരന്‍പിള്ള ഹാപ്പിയാണ്, മമ്മൂട്ടിയുടെ തമിഴ് ചിത്രം വിശ്വതുളസി എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. കല്യാണക്കുറിമാനം ആണ് അമ്പിളിദേവി നായികയായ മറ്റൊരു ചിത്രം.
നെടുമുടി വേണു, വിജയരാഘവന്‍, സലിംകുമാര്‍, കൊച്ചുപ്രേമന്‍, വിഷ്ണുപ്രകാശ്, ബിന്ദു പണിക്കര്‍, കുളപ്പുള്ളി ലീല എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സംവിധായകനായ സന്തോഷ് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചാനല്‍ പീപ്പിള്‍സ് മീഡിയായുടെ ബാനറില്‍ സന്തോഷ് വടക്കാഞ്ചേരി, വടക്കാഞ്ചേരി മൊയ്തുണ്ണി, ഷിബുശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











