മേളയ്ക്ക് ഉദ്ഘാടനചിത്രം വാനിറ്റിഫെയര്‍
മേളയ്ക്ക് ഉദ്ഘാടനചിത്രം വാനിറ്റിഫെയര്‍
നവംബര്‍ 08, 2004
മുംബൈ: 35-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ ഉദ്ഘാടനചിത്രം മീരാനായരുടെ വാനിറ്റിഫെയറായിരിക്കും.
ഗോവയില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടക്കുന്ന ഫിലിമോത്സവത്തില്‍ വേള്‍ഡ്, ഏഷ്യന്‍, ഇന്ത്യന്‍ ആന്റ് ഫോറിന്‍, ഇന്ത്യന്‍ പനോരമ, മുഖ്യധാരാചിത്രങ്ങള്‍ തുടങ്ങിയ ഏഴു വിഭാഗങ്ങളിലായി 200ലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മികച്ച ഏഷ്യന്‍ ഡയറക്ടര്‍ക്ക് സുവര്‍ണമയില്‍ അവാര്‍ഡും മികച്ച സംവിധായകന് സ്പെഷല്‍ ജൂറി അവാര്‍ഡും സമ്മാനിക്കും.
റോജര്‍ കൃസ്ത്യന്റെ അമേരിക്കന്‍ ഡേലൈറ്റ്, ജോസഫ് റൂബന്റെ ദ ഫോര്‍ഗോട്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
റോബര്‍ട്ട് ബിലിമെര്‍, ഫ്ലോറന്‍ ഗാലന്‍ബര്‍ഗര്‍, കേറ്റ് ഷോര്‍ട്ട്ലാന്റ് തുടങ്ങിയ വിദേശസംവിധായകരും ഇന്ത്യന്‍ സിനിമാപ്രവര്‍ത്തകരും പങ്കെടുക്കും.


Click it and Unblock the Notifications