സൂസന്ന നവംബര്‍ 17ന് റിലീസ്
ടി.വി. ചന്ദ്രന്റെ സൂസന്ന നവംബര്‍ 17ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു. വാണിവിശ്വനാഥ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഷോഗണ്‍ ഫിലിംസ്, മുരളി ഫിലിംസ്, വിനോദ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
വാണി വിശ്വനാഥിനു പുറമെ നെടുമുടിവേണു, ഭരത് ഗോപി, മുരളി, നരേന്ദ്രപ്രസാദ്, ചാരുഹാസന്‍, പി. ശ്രീകുമാര്‍, മധുപാല്‍, മുകുന്ദന്‍, എം.ജി. ശശി, ശിവജി, എം.ആര്‍. ഗോപകുമാര്‍, പി.സി. സോമന്‍, ഗോപാലകൃഷ്ണന്‍ മാര്‍ത്താണ്ഡം, ഊര്‍മിള ഉണ്ണി, ഓമന ഔസേപ്പ്, പ്രസന്ന എന്നിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം ജയനും എഡിറ്റിംഗ് വേണുഗോപാലും നിര്‍വഹിക്കുന്നു. കെ. ജയകുമാറിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണം പകരുന്നു.


Click it and Unblock the Notifications