കലാഭവന്‍ മണി ഹിന്ദിയില്‍
കലാഭവന്‍ മണി ഹിന്ദിയില്‍
നവംബര്‍ 09, 2002
തമിഴിന് പിന്നാലെ കലാഭവന്‍ മണി ബോളിവുഡിന്റെ ഉത്തരേന്ത്യന്‍ മണ്ണിലുമെത്തുന്നു. തമിഴില്‍ വന്‍വിജയം കൊയ്ത ജെമിനിയുടെ ഹിന്ദി റീ മേക്കിലൂടെയാണ് കലാഭവന്‍ മണി ബോളിവുഡിലെത്തുന്നത്.
ജെമിനിയിലെ വില്ലന്‍ വേഷം മണിയെ തമിഴില്‍ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. ജെമിനിയുടെ തെലുങ്ക് പതിപ്പിലും മണി തന്നെയാണ് ഈ വേഷം ചെയ്യുന്നത്. വെങ്കിടേഷാണ് തെലുങ്ക് ചിത്രത്തിലെ നായകന്‍.
മണിയെ തേടി തമിഴില്‍ നിന്ന് ഏറെ അവസരങ്ങളെത്തിയെങ്കിലും വ്യത്യസ്തമായ വേഷങ്ങള്‍ മാത്രമേ സ്വീകരിക്കൂവെന്ന നിലപാടിലാണ് മണി.
പ്രശാന്ത് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ മണി അവതരിപ്പിക്കുന്നുണ്ട്. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിലും എ വി എം നിര്‍മിക്കുന്ന ചിത്രത്തിലും മണി നായകനാവുന്നു.


Click it and Unblock the Notifications