twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യന്‍ ചിത്രം മനസിനക്കരെ

    By Staff
    |

    സത്യന്‍ ചിത്രം മനസിനക്കരെ
    നവമ്പര്‍ 09, 2003

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മനസിനക്കരെ എന്ന് പേരിട്ടു. ജയറാമും ഷീലയുമാണ് മനസിനക്കരെയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഒരു ക്രിസ്ത്യന്‍ സമ്പന്ന കുടുംബത്തിന്റെ നാഥയായ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിക്കുന്നത്. തന്റെ വീട്ടില്‍ എല്ലാ സൗഭാഗ്യങ്ങളും കൊച്ചുത്രേസ്യ അനുഭവിക്കുന്നെങ്കിലും എന്തോ ഒരു കുറവ് അവിടെയുണ്ടെന്ന തോന്നല്‍ അവര്‍ക്കുണ്ട്. അടുത്ത വീട്ടില്‍ താമസിക്കുന്ന കോഴിക്കച്ചവടക്കാരനായ റെജി മാത്യുവിന്റെ വീട്ടില്‍ കാണുന്ന സന്തോഷവും പ്രസരിപ്പും തന്റെ വീട്ടിലില്ലെന്ന തോന്നലാണ് അവര്‍ക്ക്.

    റെജി മാത്യുവുമായും അയാളുടെ വീട്ടുകാരുമായും ഇടപഴകുമ്പോള്‍ തന്റെ വീട്ടില്‍ ലഭിക്കാത്ത സന്തോഷവും സ്നേഹവും ത്രേസ്യാമ്മക്ക് അനുഭവിക്കാനാവുന്നു. റെജി മാത്യുവും ത്രേസ്യാമ്മയും തമ്മിലുള്ള അസാധാരണമായ ബന്ധത്തിന്റെ കഥയാണ് മനസിനക്കരെ പറയുന്നത്. ജയറാമാണ് റെജി മാത്യുവിനെ അവതരിപ്പിക്കുന്നത്.

    നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്നസെന്റ്, സിദ്ദിക്ക് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    മീശമാധവന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് ഇളയരാജയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇളയരാജ മലയാളത്തിലെത്തുന്നത്. ക്യാമറ അഴകപ്പന്‍. വര്‍ണചിത്രയുടെ ബാനറില്‍ സുബൈര്‍ നിര്‍മിക്കുന്ന ചിത്രം വര്‍ണചിത്ര റിലീസ് തിയേറ്ററുകളിലെത്തിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X