കമല്‍ ചിത്രത്തില്‍ മമ്മൂട്ടി

By Staff

കമല്‍ ചിത്രത്തില്‍ മമ്മൂട്ടി
നവംബര്‍ 09, 2004

നീണ്ട ഇടവേളക്കു ശേഷം കമലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. പെരുമഴക്കാലത്തിന് ശേഷം കമല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നായകനാവുന്നത്.

അഴകിയ രാവണന്‍ ആണ് ഇതിന് മുമ്പ് കമലും മമ്മൂട്ടിയും ഒത്തുചേര്‍ന്ന ഒടുവിലത്തെ ചിത്രം. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ഈ ചിത്രം വിജയമായിരുന്നു. ആ ചിത്രത്തിന് ശേഷം നീണ്ട കാലത്തെ ഇടവേള പിന്നിട്ടാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അഴകിയ രാവണന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരുക്കിയ മഴയെത്തും മുമ്പേ സൂപ്പര്‍ഹിറ്റായിരുന്നു.

കലവൂര്‍ രവികുമാറാണ് കമലിന്റെ മമ്മൂട്ടി ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി, നമ്മള്‍ എന്നിവയാണ് കമല്‍-കലവൂര്‍ രവികുമാര്‍ ടീമിന്റെ മുന്‍ചിത്രങ്ങള്‍. നമ്മള്‍ ഉജ്വലവിജയം നേടിയെങ്കിലും മഞ്ഞുപോലൊരു പെണ്‍കുട്ടി വിജയമായില്ല.

ഡ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി ഹൗളി പോട്ടൂരാണ് നിര്‍മിച്ചത്.

ചിത്രത്തിന്റെ വിശദമായ താരനിര്‍ണയം നടന്നുവരുന്നതേയുള്ളൂ. ചിത്രത്തിന്റെ പേരും തീരുമാനമായിട്ടില്ല. വി. എം. വിനുവിന്റെ വേഷം പൂര്‍ത്തിയാക്കിയതിനു ശേഷം മമ്മൂട്ടി കമല്‍ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങും.

കമലിന്റെ പെരുമഴക്കാലം നവംബറില്‍ റിലീസ് ചെയ്യും. സിനിമയെ ഗൗരവത്തോടെ സമീപിക്കാനുള്ള ഒരു ശ്രമമാണ് പെരുമഴക്കാലം. പെരുമഴക്കാലത്തിലൂടെ കഴിഞ്ഞ ഏതാനും ചിത്രങ്ങളുടെ പതിവുരീതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിച്ച കമല്‍ വീണ്ടും മമ്മൂട്ടി ചിത്രത്തിലൂടെ മറ്റൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. ഒരു ഇടവേളക്ക് ശേഷം കമല്‍ ഒരുക്കുന്ന സൂപ്പര്‍താര ചിത്രമാണ് ഇതെന്ന പ്രത്യേകതയുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രമാണ് കമലിന്റെ ഒടുവിലത്തെ സൂപ്പര്‍താര ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X