സ്നേഹയല്ല, മീന തന്നെ
മോഹന്‍ലാല്‍ നായകനാവുന്ന ഉദയനാണ് താരം എന്ന ചിത്രത്തില്‍ നായികയാവുന്നത് മീനയാണ്. നേരത്തെ തമിഴ് നടി സ്നേഹ മോഹന്‍ലാലിന്റെ നായികയാവുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഒടുവില്‍ മീനക്കു തന്നെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നറുക്ക് വീണിരിക്കുന്നത്.
മോഹന്‍ലാലിന്റെ ഹിറ്റായ ഓണച്ചിത്രം നാട്ടുരാജാവിലും മീനയായിരുന്നു നായിക. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിസ്റര്‍ ബ്രഹ്മചാരി എന്ന മോഹന്‍ലാല്‍ ചിത്രത്തിലും മീന നായികയായി അഭിനയിച്ചിരുന്നു. വര്‍ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയാണ് മീന നായികയായ മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങള്‍.
തമിഴില്‍ ഇപ്പോള്‍ മീനക്ക് അവസരങ്ങള്‍ കുറവാണ്. ഏതായാലും മലയാളത്തില്‍ ലഭിക്കുന്ന അവസരങ്ങളിലൂടെ ഈ നടി സിനിമാരംഗത്ത് പിടിച്ചുനില്‍ക്കുകയാണ്. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാര്യം മീര ഗൗരവമായി പരിഗണിക്കുകയാണെന്നും വരനെ തേടുകയാണെന്നും നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
നവാഗത സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഉദയനാണ് താരം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ സിനിമാരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു സഹസംവിധായകനായാണ് അഭിനയിക്കുന്നത്. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ ചിത്രത്തില്‍ സിനിമാതാരമായാണ് അഭിനയിക്കുന്നത്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുകയാണ് ഉദയനാണ് താരത്തിലൂടെ.
മുകേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications