സുരേഷ് ഗോപി വീണ്ടും മുഖ്യമന്ത്രി

By Staff

സുരേഷ് ഗോപി വീണ്ടും മുഖ്യമന്ത്രി
നവംബര്‍ 9, 2005

അനീതിക്കെതിരെ ആഞ്ഞടിക്കുന്ന രാഷ്ട്രീയനേതാക്കളായി വെള്ളിത്തിരയില്‍ സൂപ്പര്‍താരങ്ങള്‍ കസറിയിട്ടുണ്ടെങ്കിലും അവര്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ വേഷം ചെയ്തത് സുരേഷ് ഗോപി മാത്രമാണ്. ആദ്യമായി സുരേഷ് ഗോപി മുഖ്യമന്ത്രി വേഷം അവതരിപ്പിച്ച ചിത്രം സൂപ്പര്‍ഹിറ്റായി. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയായി വേഷമണിയുകയാണ് ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ തന്റെ സുവര്‍ണകാലം തിരിച്ചുപിടിച്ച സുരേഷ്ഗോപി.

ജനാധിപത്യം എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രി ആര്‍.ഡി.നായനാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കെ.മധു സംവിധാനം ചെയ്ത ആ ചിത്രം വന്‍വിജയമായിരുന്നു. ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്ന പൊലീസ് ഓഫീസറായ ആര്‍.ഡി.നായനാര്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുന്ന കഥ പറഞ്ഞ ജനാധിപത്യത്തിനു ശേഷം രാഷ്ട്രം എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്.

അനില്‍ സി.മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മാളിയേക്കല്‍ തൊമ്മി എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തികഞ്ഞ ഗാന്ധിയനായ ഔസേപ്പച്ചന്റെ മകനാണ് തൊമ്മി. അച്ഛനെ പോലെ സംശുദ്ധമായ രാഷ്ട്രീയമാണ് ജിമ്മിയും സ്വപ്നം കാണുന്നതെങ്കിലും അങ്ങനെ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറാന്‍ അയാള്‍ക്ക് താത്പര്യമില്ല.

കുടുംബ പാരമ്പര്യമായി കിട്ടിയ മരക്കച്ചവടവും തടിമില്ലും നോക്കിനടത്തുന്ന ജിമ്മി എന്നും തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയക്കാരുടെ കാപട്യങ്ങളെയും അഴിമതിയെയും വെറുക്കുന്ന ജിമ്മി ഉള്ളില്‍ പിതാവിനെ പോലെ നീതിയുടെ എരിത്തീ കൊണ്ടുനടക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം അപ്രതീക്ഷിതമായി ജിമ്മിയെ തേടി രാഷ്ട്രീയത്തിന്റെ വിശാലലോകം തുറക്കപ്പെട്ടത്.

തീര്‍ത്തും യാദൃശ്ചികമായാണ് ജിമ്മി മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയുടെ പെട്ടെന്നുണ്ടായ മരണത്തെ തുടര്‍ന്ന് ഭരണരംഗത്തുണ്ടായ അനിശ്ചിതത്വം മറികടക്കാന്‍ ജിമ്മി പുതിയ മുഖ്യമന്ത്രിയായി നിര്‍ദേശിക്കപ്പെടുകയായിരുന്നു. ജിമ്മിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ അച്ഛന്റെ സുഹൃത്തും പ്രതിപക്ഷനേതാവുമായ സഖാവ് ഗോപാലനും പ്രധാനപങ്ക് വഹിച്ചു.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ദൗത്യം ഭംഗിയായി നിറവേറ്റാനുള്ള ശ്രമത്തില്‍ ജിമ്മിക്ക് പല തിരിച്ചടികളും നേരിടേണ്ടിവന്നു. എങ്കിലും തന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുമെന്ന ദൃഢപ്രതിജ്ഞയിലായിരുന്നു ജിമ്മി.

സുരേഷ് ഗോപിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്തൊരുക്കുന്ന ചിത്രമാണ് രാഷ്ട്രം. സഖാവ് ഗോപാലനായി വേഷമിടുന്നത് തിലകനാണ്. ലയയാണ് നായിക. മധു, നെടുമുടി വേണു, സായികമാര്‍, വിജയരാഘവന്‍, സുരേഷ്കൃഷ്ണ, കൊച്ചിന്‍ ഹനീഫ, സ്ഫടികം ജോര്‍ജ്, സാദിഖ്, ജനാര്‍ദനന്‍, അഗസ്റിന്‍, ബൈജു എഴുപുന്ന, ഭീമന്‍ രഘു, ചാലി പാല, പി.ശ്രീകുമാര്‍, ടി.പി.മാധവന്‍, പ്രേംപ്രകാശ്, മീരാകൃഷ്ണന്‍, സോനാനായര്‍, കെ.പി.എ.സി.ലളിത, അംബികാ മോഹന്‍, വത്സലാ മേനോന്‍, വര്‍ഷ, മനോമോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

സജീവനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിബു ജേക്കബ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ദീപക്ദേവ് സംഗീതം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X