twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫോട്ടോഗ്രാഫര്‍: ഒരു ബോക്സോഫീസ് ദുരന്തം

    By Staff
    |

    വിജയങ്ങളുടെ തുടര്‍ച്ചയുമായി ഈ വര്‍ഷം മോഹന്‍ലാല്‍ മറ്റ് സൂപ്പര്‍താരങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു. നല്ല ചിത്രമെന്ന് പേരെടുക്കാന്‍ കഴിയാതിരുന്നിട്ടുപോലും ഓണത്തിനിറങ്ങിയ മഹാസമുദ്രം സൂപ്പര്‍താരചിത്രങ്ങളില്‍ മുന്നിലായി, ക്ലാസ്മേറ്റ്സിനു പിന്നിലായി കളക്ഷനില്‍ രണ്ടാമതെത്തി. എന്നാല്‍ റംസാന് റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്.

    ഫോട്ടോഗ്രാഫറിനുണ്ടായ പരാജയത്തെ ഒരു ദുരന്തമെന്നേ വിശേഷിപ്പിക്കാനാവൂ. റിലീസ് ചെയ്ത ആദ്യത്തെ ആഴ്ചയില്‍ തന്നെ ചിത്രത്തിന്റെ പരാജയം സുനിശ്ചിതമായി. കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ പോലും ഈ ചിത്രത്തെ തള്ളിപ്പറയുകയാണ് ചെയ്തത്. കണ്ടിരിക്കാന്‍ പറ്റാത്ത ചിത്രമെന്ന അഭിപ്രായമാണ് ഫോട്ടോഗ്രാഫര്‍ ഭൂരിപക്ഷം പ്രേക്ഷകരിലുമുണ്ടാക്കിയത്.

    മലയാളത്തില്‍ ചിത്രങ്ങള്‍ക്ക് ഏറ്റവും മികച്ച ഇനീഷ്യല്‍ പുള്‍ നല്‍കാന്‍ കഴിയുന്ന സൂപ്പര്‍താരം ഇപ്പോഴും മോഹന്‍ലാല്‍ തന്നെയാണ്. പരാജയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും നല്ല ഇനീഷ്യല്‍ പുള്ളാണ് ലഭിച്ചിരുന്നത്. തന്മാത്ര പോലുള്ള ചിത്രങ്ങള്‍ ഇനീഷ്യല്‍ പുള്ളില്‍ പിന്നിലായപ്പോള്‍ മികച്ച പ്രേക്ഷകാഭിപ്രായത്തിലൂടെ ഹിറ്റ് നിരയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. എന്നാല്‍ ഫോട്ടോഗ്രാഫര്‍ ഈ രണ്ട് ശ്രേണിയിലും സ്ഥാനം കിട്ടാത്ത ചിത്രമാണ്.

    ഇനീഷ്യല്‍ പുള്ളില്‍ പിന്നിലായ ചിത്രത്തെ പിന്നീടുള്ള ദിവസങ്ങളില്‍ പ്രേക്ഷകര്‍ കൈയൊഴിയുന്നതാണ് കണ്ടത്. സമീപകാലത്തൊന്നും ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ഇങ്ങനൊരു പരാജയദുരന്തം നേരിടേണ്ടിവന്നിട്ടില്ല.

    താരപ്രഭയുടെ സുവര്‍ണദശയില്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന് ഇങ്ങനൊരു പരാജയം സമ്മാനിച്ചതിന്റെ ഉത്തരവാദി ആരാണ്? മോഹന്‍ലാലിന്റെ അനുചരവൃന്ദം വിരല്‍ ചൂണ്ടുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദിനു നേര്‍ക്കാണ്. ഏതാനും സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയതിനു ശേഷം രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫോട്ടോഗ്രാഫര്‍. ഒരു നവാഗത സംവിധായകന്റെ എല്ലാ പരിചയക്കുറവും നിഴലിച്ച ചിത്രമാണ് ഫോട്ടോഗ്രാഫര്‍ എന്നാണ് വിലയിരുത്തല്‍.

    കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നരന് തിരക്കഥയെഴുതിയതിനു ശേഷം രഞ്ജന്‍ പ്രമോദ് പൂര്‍ത്തിയാക്കുന്ന സിനിമാസംരംഭമായിരുന്നു ഫോട്ടോഗ്രാഫര്‍. ബോക്സോഫീസ് റിസല്‍ട്ടില്‍ നരനു വിപരീതമായി നിര്‍മാതാവിന് മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത വിധം പരാജയമായി രഞ്ജന്റെ കന്നി സംവിധാന സംരംഭം പാളിപ്പോയി.

    മികച്ച തിരക്കഥാകൃത്തെന്നു പേരെടുത്ത രഞ്ജന്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ അങ്ങേയറ്റം ദുര്‍ബലമാണെന്നതാണ് കൗതുകകരം. കൃത്യമായ ഒരു തിരക്കഥ ഇല്ലാതെയാണോ രഞ്ജന്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങി പുറപ്പെട്ടതെന്ന സംശയം പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന വിധമാണ് ഫോട്ടോഗ്രാഫറിന്റെ ഘടന.

    റോഷന്‍ ആന്‍ഡ്രൂസിനെ പോലുള്ള നവാഗതര്‍ക്ക് ഡേറ്റ് നല്‍കിയത് മോഹന്‍ലാലിന്റെ കരിയറിന് ഗുണമാണ് ചെയ്തതെങ്കില്‍ തിരക്കഥാകൃത്തെന്ന നിലയില്‍ പേരെടുത്ത രഞ്ജന്‍ പ്രമോദിന്റെ സംവിധാനപാടവത്തെ വിശ്വസിച്ച മോഹന്‍ലാലിന് അമ്പേ പാളിപ്പോയി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X