ശാസ്ത്രജ്ഞനായി ശ്രീനിവാസന്‍
ശബ്ദതരംഗങ്ങളുടെ പ്രതിഫലനം പിടിച്ചെടുത്താണ് വവ്വാല്‍ പറക്കുന്നത്. എന്നാല്‍ മനുഷ്യന് അതിന് കഴിയില്ല. മനുഷ്യന് തിരിച്ചറിയാനാകാത്ത ശബ്ദങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞനായ സി.വി.ദാസ്. ഇലകളുടെയും പൂക്കളുടെയും ശബ്ദം തിരിച്ചറിയാന്‍ കഴിയുന്ന അയാള്‍ തന്റെ കണ്ടെത്തലുകളെ കുറിച്ച് വിശദമാക്കാന്‍ കഴിയാത്ത ആത്മസംഘര്‍ഷത്തിലാണ്.
45 മിനുട്ട് ദൈര്‍ഘ്യമുള്ള സൗണ്ട് മെഷീന്‍ എന്ന ഹ്രസ്വചിത്രം ദാസ് എന്ന ശാസ്ത്രജ്ഞന്റെ അസാധാരണമായ കണ്ടെത്തലുകളുടെ ലോകത്തിലേക്കാണ് പ്രേക്ഷകനെ നയിക്കുന്നത്. ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ പുതുമയുള്ള കഥാപാത്രം. ഒട്ടേറെ നര്‍മപ്രധാനമായ വേഷങ്ങള്‍ അവതരിപ്പിച്ച ശ്രീനിവാസന്‍ അതീവഗൗരവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നത് ചിത്രത്തിന്റെ മറ്റൊരു പുതുമ.
നാടകരംഗത്തും ഷോട്ട് ഫിലിം രംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള സുവീരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സുവീരന്‍ തന്നെ. റോള്‍ഡ് ഡാഹ്ലിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്.
മൂന്ന് താരങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂ. ശ്രീനിവാസനെ കൂടാതെ അനിത, വിജയന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ഇരുന്നൂറോളം പേര്‍ ആയിരം രൂപ വീതം നിക്ഷേപിച്ച് രൂപീകരിച്ച ഹഡ്രഡ് പ്രൊഡ്യൂസേഴ്സ് എന്ന ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. ആയിരം രൂപ നിക്ഷേപിച്ച ശ്രീനിവാസനും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളാണ്


Click it and Unblock the Notifications