മോഹന്‍ലാല്‍ ഡബിള്‍ റോളില്‍
മോഹന്‍ലാല്‍ ഡബിള്‍ റോളില്‍
നവംബര്‍ 10, 2000
അടിവേരുകള്‍, ദൗത്യം, സൂര്യഗായത്രി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനിലിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നു.
ഇരട്ടവേഷങ്ങളില്‍ ഒന്ന് ഒരു അഭിഭാഷകന്റെ വേഷമാണ് - അഡ്വ. ഡേവിഡ് പുളിക്കന്‍. ഫാസിലിന്റെ ഹരികൃഷ്ണന്‍സിനു ശേഷം ആദ്യമായാണ് മോഹന്‍ ലാല്‍ അഭിഭാഷക വേഷം ചെയ്യുന്നത്. കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് റോബിന്‍ തിരുമലയാണ്.
ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തുടങ്ങും. ബാക്കിയുള്ള താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും നിര്‍ണയം നടന്നുവരുന്നതേയുള്ളൂ.


Click it and Unblock the Notifications