തമ്പി കണ്ണന്താനത്തിന്റെ ചിത്രം ഫ്രീഡം
തമ്പി കണ്ണന്താനത്തിന്റെ ചിത്രം ഫ്രീഡം
നവമ്പര്‍ 10, 2003
ജിഷ്ണുവും രേണുകാ മേനോനും നായികാനായകന്‍മാരാവുന്ന തമ്പി കണ്ണന്താനത്തിന്റെ ചിത്രത്തിന് ഫ്രീഡം എന്ന് പേരിട്ടു.
മോഹന്‍ലാല്‍ ചിത്രമായ ഒന്നാമന് ശേഷം തമ്പി കണ്ണന്താനം ഒരുക്കുന്ന ചിത്രമാണ് ഫ്രീഡം. പ്രണയകഥ പറയുന്ന ഫ്രീഡം തമ്പി കണ്ണന്താനത്തിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ആദ്യമായാണ് തമ്പി കണ്ണന്താനം കൗമാര പ്രണയകഥ പ്രമേയമായ ഒരു ചിത്രം ഒരുക്കുന്നത്.
നമ്മള്‍ക്ക് ശേഷം ജിഷ്ണുവും രേണുകാ മേനോനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. വിജീഷ്, മാമുക്കോയ, ഷാജി, അനില്‍ മുരളി, മനുരാജ്, അനില്‍ തൃക്കാക്കര, പുന്നപ്ര പ്രസാദ്, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ജോര്‍ജ് വര്‍ഗീസിന്റെ കഥക്ക് തമ്പി കണ്ണന്താനമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പി. എന്‍. പ്രസാദ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നു. ഗാനങ്ങളെഴുതിയിരിക്കുന്നതും തമ്പി കണ്ണന്താനമാണ്. കരീം, സന്തോഷ് വര്‍മ എന്നിവരും ചിത്രത്തിന് വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. റിനില്‍ ജോണ്‍സ് എന്ന സംഗീത സംവിധായകനെ ഈ ചിത്രത്തിലൂടെ തമ്പി കണ്ണന്താനം പരിചയപ്പെടുത്തുന്നു.


Click it and Unblock the Notifications