നീണ്ട ഇടവേളക്കു ശേഷം പ്രതാപ് പോത്തന്‍
നീണ്ട ഇടവേളക്കു ശേഷം പ്രതാപ് പോത്തന്‍
നവംബര്‍ 10, 2005
തകര, നവംബറിന്റെ നഷ്ടം, ചാമരം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ് പോത്തന്‍ മലയാളത്തില്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ട് ഇരുപത് വര്‍ഷങ്ങളായി. യാത്രമൊഴി എന്ന മലയാള ചിത്രം സംവിധാനം ചെയ്ത പ്രതാപ് പോത്തന്‍ തന്റെ അഭിനയജീവിതം തമിഴില്‍ മാത്രമായി ഒതുക്കിനിര്‍ത്തുകയായിരുന്നു. വര്‍ഷങ്ങളുടെ ഈ ഇടവേള പ്രതാപ് പോത്തന്‍ ഇപ്പോള്‍ പിന്നിടുകയാണ്.
മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തന്‍ വീണ്ടും മലയാളത്തില്‍ നടനായി തിരിച്ചെത്തുന്നത്. ഡോ.ജോര്‍ജ് ജേക്കബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്നത്.
അല്‍ഷിമേഴ്സ് രോഗത്തിന് അടിപ്പെടുന്ന മോഹന്‍ലാല്‍ കഥാപാത്രം രമേശനെ ചികിത്സിക്കുന്ന ഡോക്ടറാണ് ജോര്‍ജ് ജേക്കബ്. ഏതാനും സീനുകളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണായ സ്വഭാവമുള്ള കഥാപാത്രമാണ് ജോര്‍ജ് ജേക്കബ്.
യാത്രമൊഴി എന്ന ചിത്രത്തിനു ശേഷം പരസ്യ ചിത്രങ്ങളുടെ സംവിധാനത്തില്‍ ശ്രദ്ധ പതിപ്പിച്ച പ്രതാപ് പോത്തന്‍ കഥാപാത്രത്തിന്റെ പ്രത്യേകത കണ്ടാണ് തന്മാത്രയില്‍ അഭിനയിക്കാമെന്നേറ്റത്.
മീര വാസുദേവ് നായികയാവുന്ന ഈ ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും. ഹൃദയസ്പര്‍ശിയായ കുടുംബകഥ പറയുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ശ്രീഹരി, പൂജപ്പുര രാധാകൃഷ്ണന്‍, മോഹനചന്ദ്രന്‍, ശോഭാമോഹന്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നു.


Click it and Unblock the Notifications