കുഞ്ഞിക്കൂനന്‍ വീണ്ടുമെത്തുന്നു
ദിലീപിന്റെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു കുഞ്ഞിക്കൂനനിലേത്. ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് കൂനനായി ചിത്രത്തില്‍ ദിലീപ് അഭിനയിച്ചത്. ചിത്രം വിജയമാവുകയും ചെയ്തു.
ഹിറ്റായ ചിത്രങ്ങള്‍ക്ക് തുടര്‍ഭാഗങ്ങളൊരുക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. ദിലീപിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റായ സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഒരുക്കാനുള്ള ജോലികള്‍ നടന്നുവരികയാണ്. അതിനു പിന്നാലെയാണ് കുഞ്ഞിക്കൂനനന്‍ വീണ്ടുമെത്തുന്നത്.
കുഞ്ഞിക്കൂനനായി ദിലീപ് വീണ്ടും പ്രത്യക്ഷപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കുഞ്ഞിക്കൂനന്‍ ഒരുക്കിയ ശശിശങ്കറായിരിക്കില്ല. സംവിധായകനായി പകരം ആരു വേണമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. നായികയെ തീരുമാനിക്കുന്നത് അതിനു ശേഷമായിരിക്കും.


Click it and Unblock the Notifications