twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്നില്‍ പോത്തന്‍വാവ

    By Staff
    |

    കഴിഞ്ഞ വര്‍ഷത്തെ റംസാന്‍ സീസണിലാണ് മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായ രാജമാണിക്യം റിലീസ് ചെയ്തത്. ഇത്തവണത്തെ റംസാനും മമ്മൂട്ടി ചിത്രമാണ് കളക്ഷനില്‍ മുന്നിലെത്തിയത്.

    രാജമാണിക്യത്തിന് മറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ മത്സരം നേരിടേണ്ടി വന്നിരുന്നില്ല. ഇത്തവണ മമ്മൂട്ടിയുടെ പോത്തന്‍വാവയ്ക്ക് മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍, സുരേഷ് ഗോപിയുടെ ബഡാ ദോസ്ത് എന്നീ ചിത്രങ്ങളുമായി കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. വിഷു, ഓണം ഉത്സവ സീസണുകളില്‍ തന്റെ ചിത്രങ്ങള്‍ പിന്നിലായി പോയതിന്റെ ഇച്ഛാഭംഗം തീര്‍ക്കാന്‍ ഏതായാലും പോത്തന്‍വാവയിലൂടെ മമ്മൂട്ടിക്ക് കഴിഞ്ഞു.

    ഹാസ്യത്തിന്റെ പരിവേഷവുമായി എത്തിയ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം പോലുള്ള ചിത്രങ്ങള്‍ വന്‍പരാജയമായെങ്കിലും ചിരിയും ആക്ഷനും ചേരുന്ന ഫോര്‍മുല മമ്മൂട്ടി ചിത്രങ്ങള്‍ക്കിണങ്ങുമെന്ന് വീണ്ടും തെളിയിക്കാന്‍ പോത്തന്‍വാവയ്ക്കു കഴിഞ്ഞു. വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത, ജനങ്ങള്‍ പോത്തനെന്ന് വിളിക്കുന്ന വാവ എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ രീതികളെ ആരാധകര്‍ക്ക് രസിക്കും വിധം മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.

    വാവയും അമ്മ വക്കീലും തമ്മിലുള്ള ഗാഢമായ ബന്ധമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. അമ്മ വക്കീലായി ഉഷാ ഉതുപ്പ് അഭിനയിക്കുന്നുവെന്നത് ചിത്രത്തിന് പുതുമ നല്‍കുന്നുണ്ട്. സ്ഥിരം അമ്മ വേഷങ്ങള്‍ ചെയ്യുന്ന നടിമാരെ ഈ കഥാപാത്രം ഏല്പിക്കാതിരുന്നതിലൂടെ വ്യത്യസ്തത വരുത്താന്‍ സംവിധായകന്‍ ജോഷിക്ക് കഴിഞ്ഞു.

    നീണ്ട ഇടവേളക്കു ശേഷം മമ്മൂട്ടിയുമായി ചേര്‍ന്നൊരുക്കിയ ചിത്രത്തിന് തരക്കേടില്ലെന്ന അഭിപ്രായം സമ്പാദിക്കാന്‍ ജോഷിക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബെന്നി പി.നായരമ്പലമാണ്. തൊമ്മനും മക്കളും പോലെ മമ്മൂട്ടിക്ക് ഒരു സൂപ്പര്‍ഹിറ്റ് സമ്മാനിക്കാന്‍ ബെന്നിക്കു സാധിച്ചിട്ടില്ലെങ്കിലും പോത്തന്‍വാവ ശരാശരിക്കു മുകളിലുള്ള ബോക്സോഫീസ് പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

    കോമഡി ചെയ്യുന്നതിന്റെ ഹരമറിഞ്ഞു കഴിഞ്ഞ മമ്മൂട്ടിയുടെ ചില ഭാവപ്രകടനങ്ങള്‍ മുന്‍ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും വലിയ പോറലേല്‍ക്കാതെ തന്റെ സാന്നിധ്യം ചിത്രത്തില്‍ നിലനിര്‍ത്താന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഭാര്‍ഗവചരിതത്തില്‍ മമ്മൂട്ടിക്ക് കഴിയാതെ പോയതും അതാണ്.

    റംസാന്‍ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം സുരേഷ് ഗോപി ചിത്രം ബഡാ ദോസ്തിനാണ്. ശരാശരി വിജയം ചിത്രം നേടുമെന്ന് ഉറപ്പായിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X