ജയരാജിനും കാവ്യയ്ക്കും ഭരതന്‍ അവാര്‍ഡ്
ജയരാജിനും കാവ്യയ്ക്കും ഭരതന്‍ അവാര്‍ഡ്
നവംബര്‍ 11, 2000
തൃശൂര്‍: ഭരതന്‍ സിനിമാ അക്കാദമിയുടെ അവാര്‍ഡ് ജയരാജിനും കാവ്യാമാധവനും. കരുണം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡാണ് ജയരാജിന് ലഭിക്കുക.
മികച്ച നവാഗത പ്രതിഭയ്ക്കുള്ള പുരസ്കാരമാണ് കാവ്യാമാധവന് (ചന്ദ്രനുദിക്കുന്ന ദിക്കില്‍) ലഭിക്കുന്നത്. ഋഷിവംശം എന്ന ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ച മുരുകനും അവാര്‍ഡ് ലഭിക്കും.
പുരസ്കാരഫലകവും പ്രശസ്തിപത്രവും കൂടാതെ ജയരാജിന് 10,000 രൂപയും കാവ്യാമാധവനും മുരുകനും 5,000 രൂപ വീതവും ലഭിക്കും. സേതു, ഐ. ഷണ്‍മുഖദാസ്, ഉണ്ണി കെ. വാര്യര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
നവംബര്‍ 21ന് തൃശൂരില്‍ വെച്ചാണ് അവാര്‍ഡ് വിതരണം ചെയ്യുക. അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റാണ് അവാര്‍ഡ് ദാനം നിര്‍വഹിക്കുക.
ഭരതന്റെ ജന്മദിനത്തോടനുബന്ധിച്ച് നവംബര്‍ 12 ഞായറാഴ്ച മുതല്‍ 14 വരെ തൃശൂരില്‍ ചലച്ചിത്രമേളയും നടത്തുന്നുണ്ട്. തൃശൂരിലെ ശ്രീ തിയേറ്ററിലാണ് ചലച്ചിത്രമേള നടത്തുക.


Click it and Unblock the Notifications