»   » മോഹന്‍ലാല്‍-ഭദ്രന്‍ ചിത്രം സ്വര്‍ണം

മോഹന്‍ലാല്‍-ഭദ്രന്‍ ചിത്രം സ്വര്‍ണം

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-ഭദ്രന്‍ ചിത്രം സ്വര്‍ണം
നവംബര്‍ 11, 2001

ഒരു ഇടവേളയ്ക്ക് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും നായകനാവുന്നു. സ്വര്‍ണം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ തന്നെ നായകനായ ഒളിമ്പ്യന്‍ അന്തോണി ആദത്തിനു ശേഷം രണ്ടു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടാണ് ഭദ്രന്‍ പുതിയ ചിത്രമൊരുക്കുന്നത്. അന്തോണി ആദം വേണ്ടത്ര വിജയമായിരുന്നില്ല.

ഭദ്രന്‍-മോഹല്‍ലാല്‍ കൂട്ടുകെട്ടിന്റെ മെഗാഹിറ്റ് ചിത്രമായ സ്ഫടികത്തിലെ ആട് തോമയെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ സ്വര്‍ണത്തില്‍ ചെയ്യുന്നത്. ശൂരനാട് പാപ്പായി എന്നാണ് കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഭദ്രന്റേതു തന്നെ. ആര്‍. മോഹന്‍ നിര്‍മിക്കുന്ന ഈ ചിത്രം ഷോഗണ്‍ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X