»   » ഷാജി കൈലാസ്-മോഹന്‍ലാല്‍ ടീം വീണ്ടും

ഷാജി കൈലാസ്-മോഹന്‍ലാല്‍ ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam

ഷാജി കൈലാസ്-മോഹന്‍ലാല്‍ ടീം വീണ്ടും
നവമ്പര്‍ 11, 2003

താണ്ഡവത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം വി. ബി. കെ. മേനോന്‍ നിര്‍മിക്കുന്നു.

ജോഷിയുടെ മമ്മൂട്ടി ചിത്രമായ ദുബായ്ക്ക് ശേഷം വി. ബി. കെ. മേനോന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ജോഷി-രഞ്ജി പണിക്കര്‍ ടീമിന്റെ സംരംഭമായ ദുബായ് പരാജയമായിരുന്നു.

ഷാജി കൈലാസും മോഹന്‍ലാലും അവസാനമായി ഒന്നിച്ച താണ്ഡവം പരാജയമായിരുന്നെങ്കിലും ആറാം തമ്പുരാന്‍, നരസിംഹം എന്നീ സൂപ്പര്‍ഹിറ്റുകള്‍ തീര്‍ത്ത ടീമില്‍ നിന്ന് പ്രേക്ഷകര്‍ മറ്റൊരു സൂപ്പര്‍ഹിറ്റാണ് പ്രതീക്ഷിക്കുന്നത്.

ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഇളയരാജയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X