ഓകെ ചാക്കോച്ചന്‍ കൊച്ചിന്‍ മുംബൈ
ഓകെ ചാക്കോച്ചന്‍ കൊച്ചിന്‍ മുംബൈ
നവമ്പര്‍ 11, 2003
അനീഷ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓകെ ചാക്കോച്ചന്‍ കൊച്ചിന്‍ മുംബൈ. ഈ ചിത്രത്തിലൂടെ നാല് പുതുമുഖ നടന്‍മാരും പുതുമുഖ നായികയും മലയാളത്തില്‍ അരങ്ങേറുന്നു.
തൗഫീക്ക്, അരുണ്‍കുമാര്‍, അനിയപ്പന്‍, ജാഫര്‍ഖാന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. ലക്ഷ്മീനായരാണ് പുതുമുഖ നായിക. ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, മാള അരവിന്ദന്‍, കൊച്ചുപ്രേമന്‍, മച്ചാന്‍ വര്‍ഗീസ്, സുചിത, ലക്ഷ്മിനായര്‍, മീനാഗണേഷ്, കുളപ്പുള്ളി ലീല എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന നര്‍മപ്രധാനമായ ചിത്രമാണ് ഒകെ ചാക്കോച്ചന്‍ കൊച്ചിന്‍ മുംബൈ. നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ അധോലോകം ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. മുംബൈ അധോലോകം സ്വപ്നം കണ്ട് കൊച്ചിയിലെത്തുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. മുംബൈയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരാള്‍ ഇവരെ കൊച്ചിയിലെത്തിക്കുകയാണ്. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്.
അനീഷ് പണിക്കരുടെ കഥക്കം തിരക്കഥയും സംഭാഷണവും രചിക്കുന്നത് കലൂര്‍ ഡെന്നീസാണ്. സാജ് മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications