»   » മോഹന്‍ലാല്‍ ചിത്രം ഉടയവന്‍

മോഹന്‍ലാല്‍ ചിത്രം ഉടയവന്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രം ഉടയവന്‍
നവംബര്‍ 11, 2004

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉടയവന്‍ എന്ന് പേരിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനവരിയില്‍ തുടങ്ങും.

വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി വര്‍ഗം എന്നൊരു ചിത്രം ചെയ്യുന്നതായി സുബൈര്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതോടെ ആ പ്രൊജക്ട് ഉപേക്ഷിച്ച് സുബൈര്‍ മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ സ്വര്‍ണം എന്നൊരു മോഹന്‍ലാല്‍ ചിത്രം ചെയ്യുന്നുവെന്ന് ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പ്രൊജക്ടില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍മാറിയതോടെ ചിത്രം ഉപേക്ഷിച്ചു. ഇപ്പോള്‍ മോഹന്‍ലാലും ഭദ്രനും ഒന്നിക്കാന്‍ വീണ്ടും തീരുമാനിച്ചിരിക്കുകയാണ്. സ്വര്‍ണത്തിന്റെ കഥ തന്നെയാണോ ഉടയവന്റേതെന്ന് വ്യക്തമല്ല.

ഒളിമ്പ്യന്‍ അന്തോണി ആദത്തിനു ശേഷം മോഹന്‍ലാലും ഭദ്രനും ഒന്നിക്കുന്ന ചിത്രമാണ് ഉടയവന്‍. വെള്ളിത്തിര എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് കരിയറില്‍ മങ്ങലേറ്റിരിക്കുന്ന ഭദ്രന്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഒരു തിരിച്ചുവരിവനുള്ള ശ്രമത്തിലാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X