ഖുശ്ബു വീണ്ടും മലയാളത്തില്‍
ഖുശ്ബു വീണ്ടും മലയാളത്തില്‍
നവംബര്‍ 11, 2005
മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ ഖുശ്ബു സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിനിമാ അഭിനയരംഗത്തു സജീവമല്ലാതായതിനു ശേഷം സിനിമാ നിര്‍മാണത്തിലേക്കും ടിവി സീരിയലുകളിലേക്കും തിരിഞ്ഞ ഖുശ്ബു ചന്ദ്രോത്സവത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയത് ഒരു ഇടവേളക്കു ശേഷമാണ്. അങ്കിള്‍ ബണ്‍, മാനത്തെ കൊട്ടാരം, അനുഭൂതി, വൃദ്ധന്‍മാര്‍ സൂക്ഷിക്കുക തുടങ്ങിയ ഒരു പിടി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഖുശ്ബു തിരിച്ചെത്തിയതോടെ അവരെ തേടി മലയാളത്തില്‍ നിന്നും കൂടുതല്‍ അവസരങ്ങളെത്തുകയാണ്.
സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിന്താമണി കൊലക്കേസിലാണ് ഖുശ്ബു അഭിനയിക്കുന്നത്. ടൈഗറിനു ശേഷം ഷാജി കൈലാസ് തുടര്‍ച്ചയായി ഒരുക്കുന്ന രണ്ടാമത്തെ സുരേഷ് ഗോപി ചിത്രമാണിത്. ഡിസംബറിലാണ് ടൈഗര്‍ റിലീസ് ചെയ്യുന്നത്. ഡിസംബറില്‍ തന്നെ ചിന്താമണി കൊലക്കേസിന്റെ ചിത്രീകരണവും തുടങ്ങും.
തിലകന്‍, നെടുമുടി വേണു, കലാഭവന്‍ മണി, വിജയകുമാര്‍, അഗസ്റിന്‍, സുബൈര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. എ.കെ.സാജന്റേതാണ് രചന. രജപുത്ര വിഷ്വല്‍ മീഡിയായുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications