മമ്മൂട്ടി ചിത്രത്തില്‍ വില്ലനായി ഉണ്ണിത്താന്‍
മമ്മൂട്ടി ചിത്രത്തില്‍ വില്ലനായി ഉണ്ണിത്താന്‍
നവംബര്‍ 11, 2005
നരേന്ദ്രപ്രസാദ്, എന്‍.എഫ്.വര്‍ഗീസ് തുടങ്ങിയ നടന്‍മാരുടെ വിയോഗത്തോടെ വില്ലന്‍ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്ന മികച്ച നടന്‍മാരെയ്ാ മലയാള സിനിമക്കു നഷ്ടമായത്. ഷാജി കൈലാസിന്റെയും ജോഷിയുടെയും ആക്ഷന്‍ ത്രില്ലറുകളില്‍ വാക്ചാതുരിയും പ്രത്യേക മാനറിസങ്ങളുമായി വില്ലന്‍മാരായി നിറഞ്ഞുനിന്ന ഈ നടന്‍മാര്‍ ഒഴിച്ചിട്ടുപോയ ഇടങ്ങളിലേക്ക് അത്രത്തോളം രംഗസാന്നിധ്യമുള്ള അഭിനേതാക്കള്‍ പിന്നീട് കടന്നുവന്നില്ല.
കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ സിനിമാപ്രവേശം ഒരു തരത്തില്‍ ഈയിടങ്ങള്‍ ലക്ഷ്യമാക്കിയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഷാജി കൈലാസിന്റെ ടൈഗര്‍ എന്ന ചിത്രത്തില്‍ വില്ലന്‍ മുഖ്യമന്ത്രിയായി വേഷമിട്ട രാജ്മോഹന്‍ ഉണ്ണിത്താന്‍ അടുത്ത ചിത്രത്തിലും അത്തരമൊരു വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നായകനോളം ശ്രദ്ധിക്കപ്പെടുന്ന വില്ലന്‍ വേഷങ്ങള്‍.
ഐ.വി.ശശി സംവിധാനം ചെയ്യുന്ന താരാദാസ് വേഴ്സസ് ബല്‍റാം ആണ് ഉണ്ണിത്താന്റെ രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിലും വില്ലന്‍ വേഷത്തിലെത്തുന്ന ഉണ്ണിത്താന്‍ ആദ്യചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പമാണ് അഭിനയിച്ചതെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമാണ്. മമ്മൂട്ടി താരാദാസ്, ബല്‍റാം എന്നീ ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും പരസ്യ വാക്പയറ്റും മൂര്‍ധന്യത്തിലെത്തിയ ഘട്ടത്തിലാണ് ഷാജി കൈലാസ് ഉണ്ണിത്താനെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ബ്രാന്റ് ബ്രഹ്മാനന്ദന്‍ എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കാനാണ് ഷാജി ഉണ്ണിത്താനെ ക്ഷണിച്ചത്. മമ്മൂട്ടി പിന്‍മാറിയതിനെ തുടര്‍ന്ന് ആ ചിത്രം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും തന്റെ അടുത്ത ചിത്രത്തില്‍ ഉണ്ണിത്താന് ഷാജി വേഷം നല്‍കി. അങ്ങനെയാണ് ടൈഗറില്‍ ഉണ്ണിത്താന്‍ മുഖ്യമന്ത്രി വേഷം ചെയ്തത്. ബ്രാന്റ് ബ്രഹ്മാനന്ദന്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരം തന്റെ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ ഉണ്ണിത്താന് ലഭിച്ചു.


Click it and Unblock the Notifications