മലയാളവും വളര്‍ന്നു മേഘ്നയോളം

By Staff

മസാല ചേരുവക്ക് എരിവ് കൂട്ടാന്‍ ക്യാബറെ ഡാന്‍സ് ഒരു കാലത്ത് സിനിമകള്‍ക്ക് ഒഴിച്ചുകൂട്ടാനാവാത്ത ഘടകമായിരുന്നു. മുന്‍നിര താരങ്ങള്‍ പോലും അഭിനയിക്കുന്ന ചിത്രങ്ങളില്‍ അവരോടൊത്ത് ആടിപ്പാടാന്‍ മാത്രമായി ചില നടിമാരുണ്ടായിരുന്നു. ക്യാബറെ നൃത്തത്തില്‍ സ്പെഷ്യലൈസ് ചെയ്ത ചിലര്‍.

ക്യാബറെ നൃത്തം പിന്നീട് സിനിമകളില്‍ നിന്ന് അപ്രത്യക്ഷമായി. ഹിന്ദി, തമിഴ് സിനിമകളില്‍ ഗാനരംഗങ്ങളില്‍ നത കാട്ടാന്‍ നായികാനടിമാര്‍ തന്നെ തയ്യാറായതോടെ ക്യാബറെ നര്‍ത്തകിക്ക് അവിടെ സ്ഥാനമില്ലാതായി. മുംബൈയില്‍ ഡാന്‍സ് ബാര്‍ നിരോധിച്ചതോടെ ബാര്‍ നര്‍ത്തകികള്‍ക്ക് ജീവിതമാര്‍ഗം ഇല്ലാതായതു പോലെ ക്യാബറെ സ്പെഷ്യലിസ്റുകളായ നടിമാര്‍ക്ക് സിനിമയില്‍ നിന്നു തന്നെ അരങ്ങൊഴിയേണ്ടിവന്നു.

പെറ്റുപെരുകിവരുന്ന ചാനല്‍ പ്രളയത്തിനിടയില്‍ മസാലയുടെ ഡോസ് വല്ലാതങ്ങ് കൂട്ടിയാലേ പ്രേക്ഷകന് എന്തെങ്കിലുമേല്‍ക്കൂവെന്നതാണ് സ്ഥിതി. ഐറ്റം നമ്പര്‍ എന്ന ഓമനപ്പേരില്‍ ഗ്ലാമര്‍ നൃത്ത രംഗങ്ങള്‍ സിനിമകളില്‍ സ്ഥാനം പിടിച്ചത് അങ്ങനെയാണ്. പഴയ ക്യാബറെയുടെ തിരിച്ചുവരവല്ല ഇത്. അതുമായി താരതമ്യം പോലും ചെയ്യാനാവാത്ത വിധം സമൃദ്ധമായ നതാപ്രദര്‍ശനം വിവിധ ആംഗിളുകളില്‍, എഡിറ്റിംഗിന്റെ ബഹളത്തില്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്താനെത്തുന്നു. ഐറ്റം നമ്പര്‍ ചെയ്യാന്‍ സ്പെഷ്യലൈസ് ചെയ്ത ചില നടിമാരും അതോടെ പേരെടുത്തു.

ഹിന്ദി, തമിഴ് സിനിമകളില്‍ നായികമാരുടെ ഗ്ലാമര്‍ പ്രദര്‍ശനം സാധാരണമായെങ്കിലും അത്രത്തോളം മലയാളത്തിന് മോഡേണാവാന്‍ ഒരു മംമ്ത മോഹന്‍ദാസ് വരുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. മലയാളത്തില്‍ ഐറ്റം നമ്പരുകളെത്തിയതും വൈകിയാണ്. അക്കാര്യത്തില്‍ തമിഴിനോടോ ഹിന്ദിയോടോ മലയാളത്തിന് മത്സരിക്കാനാവില്ല. എങ്കിലും ഇറക്കുമതി നടിമാരെ വച്ച് ഐറ്റം നമ്പരുകള്‍ ചെയ്ത് പ്രേക്ഷകരെ വശീകരിക്കാനുള്ള ശ്രമം ഇവിടെയും നടക്കുന്നുണ്ട്.

റംസാന് റിലീസ് ചെയ്ത സുരേഷ് ഗോപിയുടെ ബഡാ ദോസ്തില്‍ ഐറ്റം നമ്പര്‍ ചെയ്യാനെത്തിയത് ബോളിവുഡിലെ സെക്സ് ബോംബ് മേഘ്നാ നായിഡുവാണ്. ആടിപ്പാടുന്നത് നായകന്‍ സുരേഷ് ഗോപിയോടൊപ്പം. ഉടുതുണി പലയിടത്തും വെട്ടിമാറ്റി സമൃദ്ധമായ മേനിപ്രദര്‍ശനം. ജയനും ജയമാലിനിയും ക്യാബറെ നൃത്തരംഗത്ത് ആടിപ്പാടിയിരുന്ന മുപ്പത് വര്‍ഷം മുമ്പത്തെ ഒരു സിനിമാ ഷോട്ടില്‍ നിന്ന് ഈ ഐറ്റം നമ്പരിലേക്കുള്ള ജമ്പ് കട്ട് മലയാള സിനിമയുടെ വളര്‍ച്ചയെ വിലയിരുത്താന്‍ ഉപകരിക്കും.

റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രമായ ജന്മത്തിലുമുണ്ട് ഇതുപോലൊരു ഐറ്റം നമ്പര്‍. തമിഴ് നടി സദയാണ് ഈ രംഗത്ത് ആടിപ്പാടുന്നത്. മലയാളത്തില്‍ ഇനി വരുന്ന സിനിമകളില്‍ ഐറ്റം നമ്പര്‍ പതിവായാലും അതിശയിക്കേണ്ട.

മലയാള പ്രേക്ഷകര്‍ക്ക് അഭിമാനിക്കുവാന്‍ ഇതില്‍പ്പരം എന്തു വേണം? മംമ്താ മോഹന്‍ദാസോളവും മേഘ്നയോളവും മലയാളം വളര്‍ന്നിരിക്കുന്നു!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X