കലാഭവന്‍ മണി കരുമാടിക്കുട്ടനാകുന്നു
കലാഭവന്‍ മണി കരുമാടിക്കുട്ടനാകുന്നു
നവംബര്‍ 12, 2000
വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കരുമാടിക്കുട്ടനില്‍ കലാഭവന്‍ മണി നായകനാകുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിനു ശേഷം കലാഭവന്‍ മണിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മണിക്കു പുറമെ ജനാര്‍ദ്ദനന്‍, ജഗതി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സുരഭി സിനിമയുടെ ബാനറില്‍ സാംസണ്‍ പാണാടനാണ് കരുമാടിക്കുട്ടന്‍ നിര്‍മ്മിക്കുന്നത്.
വിനയന്റേത് തന്നെയാണ് കഥ. തിരക്കഥയും സംഭാഷണവും ജെ. പള്ളാശ്ശേരി നിര്‍വഹിക്കുന്നു. ഛായാഗ്രഹണം അഴകപ്പന്‍. കലാസംവിധാനം ബാവ.
ഡിസംബര്‍ 25 മുതല്‍ കരുമാടിക്കുട്ടന്റെ ചിത്രീകരണം തുടങ്ങും. സുരഭി ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.


Click it and Unblock the Notifications