കളരി വിക്രമനായി മുകേഷ്

By Staff

കളരി വിക്രമനായി മുകേഷ്
നവംബര്‍ 12, 2002

നവാഗത സംവിധായകനായ ദീപകിന്റെ കളരി വിക്രമന്‍ എന്ന ചിത്രത്തില്‍ മുകേഷ് ഒരു വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന മുകേഷ് ഏറെ ശക്തമായ ഒരു കഥാപാത്രത്തിനാണ് ജീവന്‍ നല്‍കുന്നത്.

പരിയാരംപറ്റ ഗ്രാമത്തിന്റെ കഥയാണ് ദീപക് കളരി വിക്രമനില്‍ പറയുന്നത്. പരിയാരംപറ്റയുടെ ചരിത്രം തന്നെ തിരുത്തികൊണ്ടാണ് കളരി വിക്രമന്‍ ആ ഗ്രാമത്തിലെത്തിയത്. വിക്രമന്‍ വരുന്നതിന് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരിയാരംപറ്റ ഗ്രാമത്തിന്റെ ചരിത്രത്തെ ആളുകള്‍ കാണുന്നതുതന്നെ.

വൈദ്യതിയും ടെലഫോണും ഇന്നും പരിയാരംപറ്റയിലെത്തിയിട്ടില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ മനുഷ്യരാണ് അവിടെ കഴിയുന്നത്.

പരിയാരംപറ്റയില്‍ കൗതുകം തോന്നിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. സിംഹവാലന്‍ രാവുണ്ണിയും കള്ളന്‍പാക്കരനും കൊളമ്പസ് പരമുപിള്ളയുമെല്ലാം ഗ്രാമത്തിന്റെ മണമുള്ള ചില വിചിത്ര മനുഷ്യരാണ്. ആ മനുഷ്യരുടെയും അവര്‍ക്കിടയിലേക്ക് കടന്നുവന്ന വിക്രമന്റെയും കഥയാണ് കളരി വിക്രമന്‍ പറയുന്നത്.

സിംഹവാലന്‍ രാമുണ്ണിയെ അവതരിപ്പിക്കുന്നത് കൊച്ചിന്‍ ഹനീഫയാണ്. കൊളമ്പസ് പരമുപിള്ളയെ ജഗതി ശ്രീകുമാറും കള്ളന്‍ പാക്കരനെ ഹരിശ്രീ അശോകനും അവതരിപ്പിക്കുന്നു. എണ്‍പത്തിയഞ്ചു വയസുള്ള വൃദ്ധനായി ഇന്നസെന്റും പ്രത്യക്ഷപ്പെടുന്നുണ്ട്.

ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. വിനീത്കുമാര്‍, ശ്രീരാമന്‍, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X