ഒരു ഇടവേളയ്ക്കു ശേഷം സുഹാസിനി

By Staff

ഒരു ഇടവേളയ്ക്കു ശേഷം സുഹാസിനി
നവംബര്‍ 12, 2002

ഒരു ഇടവേളയ്ക്കു ശേഷം സുഹാസിനി വീണ്ടും മലയാളത്തിലെത്തുന്നു. മോഹന്‍ലാലിന്റെ നായികയായി വാനപ്രസ്ഥത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം കമലിന്റെ നമ്മളിലൂടെയാണ് സുഹാസിനി വീണ്ടും മലയാളത്തിലെത്തുന്നത്.

ഏറെ സെലക്ടീവാണ് സുഹാസിനി ഇപ്പോള്‍. വ്യത്യസ്തമെന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രമേ സുഹാസിനി ഇപ്പോള്‍ സ്വീകരിക്കാറുള്ളൂ. വാനപ്രസ്ഥത്തില്‍ നിന്നും നമ്മളിലേക്കുള്ള ഒരു ഇടവേളയുണ്ടായതും അതുകൊണ്ടുതന്നെ.

സ്നേഹലത എന്ന കോളജ് പ്രിന്‍സിപ്പലിനെയാണ് സുഹാസിനി നമ്മളില്‍ അവതരിപ്പിക്കുന്നത്. കാമ്പസിലെ സാഹസിക യുവത്വത്തിന്റെ കഥ പറയുന്ന നമ്മളില്‍ ഒരു പ്രധാന കഥാപാത്രമാണ് കോളജ് പ്രിന്‍സിപ്പല്‍ സ്നേഹലത ടീച്ചര്‍.

സ്നേഹലത കുട്ടികളില്‍ അധികാരം അടിച്ചേല്പിക്കുന്ന ഒരു കോളജ് പ്രിന്‍സിപ്പലല്ല. വിദ്യാര്‍ഥികളോട് അവര്‍ സ്നേഹത്തോടെയേ പെരുമാറാറുള്ളൂ. കുട്ടികള്‍ക്ക് വേണ്ടത്ര സ്വാതന്ത്യ്രവും അവര്‍ നല്‍കാറുണ്ട്. അവരുടെ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലാനും അവര്‍ ശ്രമിക്കാറുണ്ട്.

കാമ്പസിലെ ഹീറോകളായ ശ്യാമും ശിവനും സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്തുന്നു എന്ന് തോന്നിയപ്പോള്‍ സ്നേഹലത ഇരുവരെയും വിളിപ്പിച്ചു. അപര്‍ണ എന്ന പെണ്‍കുട്ടിയെ പരിഹസിക്കുന്നതില്‍ പ്രത്യേക വിനോദം കണ്ടെത്തിയ അവര്‍ അതില്‍ അല്പം അതിര് കടക്കുകയും ചെയ്തു.

ശ്യാമിനോടും ശിവനോടും സംസാരിച്ചപ്പോഴാണ് അവരുടെ ഉള്ള് കാണാന്‍ സ്നേഹലത ടീച്ചര്‍ക്കായത്. അത് അവരുമായുള്ള ഒരു ആത്മബന്ധത്തിന് തുടക്കമിടുകയായിരുന്നു. അവരെ തിരിച്ചറിവുകളിലേക്ക് നയിക്കാന്‍ അവര്‍ പ്രയത്നിക്കുന്നു.

ഭരതന്റെ പ്രയാണം, പത്മരാജന്റെ കൂടെവിടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അധ്യാപികയുടെ വേഷമണിയുകയാണ് സുഹാസിനി നമ്മളില്‍. ഭരതന്റെ പ്രയാണം എന്ന ചിത്രത്തിലെ കുട്ടികളെ നേര്‍വഴിക്കു നടത്തുന്ന അധ്യാപികയുടെ കഥാപാത്രവുമായി സ്നേഹലതയ്ക്ക് ചില സാദൃശ്യങ്ങളുമുണ്ട്. സുഹാസിനിയുടെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും സ്നേഹലത.

ശ്യാമിനെയും ശിവനെയും അവതരിപ്പിക്കുന്നത് സിദ്ധാര്‍ഥനും ജിഷ്ണുവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X