ചതിയന്‍ ചന്തു ചതിക്കാത്തവനായി
ചതിയന്‍ ചന്തു ചതിക്കാത്തവനായി
നവമ്പര്‍ 12, 2003
നായകന്‍ മാറിയപ്പോള്‍ ചതിയന്‍ ചന്തു ചതിക്കാത്ത ചന്തുവായി. റാഫി മെക്കാര്‍ട്ടിന്റെ പുതിയ ചിത്രത്തിനാണ് കൗതുകകരമായ ഈ പേരുമാറ്റം.
പൃഥ്വിരാജിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ് ചതിക്കാത്ത ചന്തു. സൂപ്പര്‍ഹിറ്റ് ചിത്രം തെങ്കാശിപ്പട്ടണത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന ചിത്രമാണിത്.
തെങ്കാശിപ്പട്ടണത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ദിലീപിനെ തന്നെ നായകനാക്കാനായിരുന്നു സംവിധായക ജോഡികള്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ചില പ്രശ്നങ്ങള്‍ കാരണം നായകനെ മാറ്റുകയായിരുന്നു.
ദിലീപ് ഉടന്‍ അഭിനയിക്കുന്നത് പ്രിയദര്‍ശന്റെ ചിത്രത്തിലായതിനാലാണ് റാഫി മെക്കാര്‍ട്ടിന്‍ മറ്റൊരു നടനെ നായകനെ തേടേണ്ടി വന്നത്. റാഫി മെക്കാര്‍ട്ടിന് ഡേറ്റ് നല്‍കുകയും ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷമാണത്രെ ദിലീപ് പിന്മാറിയത്. ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തെ കുറിച്ച് അനൗണ്‍സ് ചെയ്യുകയുമുണ്ടായി. ദിലീപിന്റെ പ്രിയദര്‍ശന്‍ ചിത്രം കഴിയുന്നതുവരെ പൂര്‍ത്തിയാക്കിയ തിരക്കഥയും വച്ച് കാത്തിരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ റാഫി മെക്കാര്‍ട്ടിന്‍ പൃഥ്വിരാജിനെ പകരം കൊണ്ടുവരികയായിരുന്നു.
നായകന്‍ മാറിയപ്പോള്‍ ചിത്രത്തിന്റെ പേരും മാറി. ദിലീപിനെ നായകനാക്കാന്‍ തീരുമാനിച്ച സമയത്ത് ചിത്രത്തിന് ചതിയന്‍ ചന്തു എന്നായിരുന്ന പേര്. പൃഥ്വിരാജ് നായകനായി എത്തിയപ്പോള്‍ കച്ചറ പാര്‍ട്ടീസ് എന്ന് പേരുമാറി. ഇപ്പോഴിതാ വീണ്ടും പേര് മാറ്റിയിരിക്കുന്നു. ദിലീപിന് പകരം പൃഥ്വിരാജ് വന്നപ്പോള്‍ ചന്തു ചതിയന് പകരം ചതിക്കാത്തവനായിരിക്കുന്നു. സിനിമാവൃത്തങ്ങളില്‍ ഈ പേരുമാറ്റം സംസാരവിഷയമായിട്ടുണ്ട്.


Click it and Unblock the Notifications