twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് നായികമാരുടെ കല്യാണക്കുറിമാനം

    By Staff
    |

    മൂന്ന് നായികമാരുടെ കല്യാണക്കുറിമാനം
    നവമ്പര്‍ 12, 2003

    അബാസിനെ നായകനാക്കി നവാഗതനായ ഉദയകുമാര്‍ സംവിധാനം ചെയ്യുന്ന കല്യാണക്കുറിമാനം എന്ന ചിത്രത്തില്‍ അമ്പിളിദേവി, നന്ദന, ചന്ദ്രാലക്ഷ്മണ്‍ എന്നിവര്‍ നായികമാരാവുന്നു.

    അബാസിന് പുറമെ നായകതുല്യമായ വേഷങ്ങളില്‍ ജയന്‍, മിഥുന്‍രമേശ് എന്നീ പുതുമുഖങ്ങളുമുണ്ട്. സ്നേഹിതന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നന്ദനയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്. അമ്പിളിദേവിക്ക് ഇത് നാലാമത്തെ ചിത്രമാണ്. നിറങ്ങളില്‍ നായികയായ അമ്പിളിദേവി ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രമായ ഹരിഹരന്‍പിള്ള ഹാപ്പിയിലും അഭിനയിച്ചുവരുന്നു. വയലന്‍സിലൂടെ സിനിമയിലെത്തിയ ചന്ദ്രാ ലക്ഷ്മണിന്റെ രണ്ടാമത്തെ ചിത്രമാണിത്.

    മുല്ലശേരി തറവാട്ടിലെ മാധവനുണ്ണിക്ക് മൂന്ന് ആണ്‍മക്കളാണ്- വിഷ്ണു, ശിവന്‍, കണ്ണന്‍. മുല്ലശേരി തറവാട്ടിലെ ആണ്‍കുട്ടികള്‍ക്ക് എട്ടുവയസാവുമ്പോഴേക്കും പെണ്‍കുട്ടികള്‍ക്ക് അഞ്ച് വയസാവുമ്പോഴേക്കും വിവാഹം നിശ്ചയിക്കപ്പെടും. അതാണ് തറവാട്ടിലെ പതിവ്. ഈ ആചാരമനുസരിച്ച് ഇവരുടെ വിവാഹമുറപ്പിച്ചു. മാധവനുണ്ണിയുടെ ഭാര്യ സുഭദ്രയുടെ സഹോദരന്‍ ശിവശങ്കരന്റെ മക്കളായ ഗംഗ, യമുന, സരസ്വതി എന്നിവരുമായാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. ഈ വിവാഹനിശ്ചയം ഇവര്‍ മുതിര്‍ന്നപ്പോള്‍ ചില പ്രശ്നങ്ങളുണ്ടാക്കി. ആ കഥയാണ് നര്‍മത്തിന്റെ മേമ്പൊടിയോടെ കല്യാണക്കുറിമാനം പറയുന്നത്.

    ക്യാപ്റ്റന്‍ രാജു, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ജഗദീഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, മങ്കാ മഹേഷ്, കവിയൂര്‍ രേണുക, കനകലത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    സംവിധായകനായ ഉദയകുമാറിന്റെ കഥയ്ക്ക് തിരക്കഥ വി. ആര്‍. ഗോപാലകൃഷ്ണനും സംഭാഷണങ്ങള്‍ അജിയും രചിക്കുന്നു. ബിച്ചു തിരുമല, എസ്. രമേശന്‍നായര്‍, ബി. ആര്‍. പ്രസാദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് നവാഗതനായ റോണി ആര്‍. റാഫേല്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X