അത്ഭുതദ്വീപില്‍ മല്ലികാ കപൂര്‍

By Staff

അത്ഭുതദ്വീപില്‍ മല്ലികാ കപൂര്‍
നവംബര്‍ 12, 2004

വെള്ളിനക്ഷത്രത്തിനു ശേഷം വിനയന്‍ ഒരുക്കുന്ന അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ ബോളിവുഡ് നടിയും മുംബൈ മോഡലുമായ മല്ലികാ കപൂര്‍ നായികയാവും. പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ ഒരുക്കുന്ന ഈ ചിത്രത്തിന് മുന്നൂറിലേറെ കുള്ളന്‍മാര്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തില്‍ പൂജാ ബത്രയെയും കാട്ടുചെമ്പകത്തില്‍ കല്യാണിയെയും അഭിനയിപ്പിച്ച വിനയന്റെ ഒടുവിലത്തെ രണ്ട് ചിത്രങ്ങളിലും അന്യഭാഷാനടിമാരാണ് നായികയായത്- സത്യത്തില്‍ പ്രിയാമണിയും വെള്ളിനക്ഷത്രത്തില്‍ മീനാക്ഷിയും. ഈ രണ്ട് ചിത്രങ്ങളിലും നായകനായത് പൃഥ്വിരാജ് തന്നെ.

സത്യത്തില്‍ പ്രിയാമണിയെ കൊണ്ട് വിനയന്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിച്ചിരുന്നു. അന്യഭാഷാസുന്ദരി നായകനുമായി ഇഴുകിചേര്‍ന്നുള്ള ഒട്ടേറെ രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. പൊതുവെ തന്റെ ചിത്രങ്ങളില്‍ ബലാത്സംഗവും നായികയുടെ കുളിയും വേണമെന്ന് നിര്‍ബന്ധം പിടിക്കാറുള്ള വിനയന്‍ ബോളിവുഡില്‍ നിന്ന് നടിയെ കൊണ്ടുവരുന്നത് ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ടുതന്നെയാവണം.

പുരുഷന്‍മാര്‍ എല്ലാവരും കുള്ളന്‍മാരും സ്ത്രീകള്‍ അപ്സരസുകളെ പോലെ സുന്ദരികളുമായ ഒരു അത്ഭുതദ്വീപിന്റെ കഥയാണ് വിനയന്‍ പുതിയ ചിത്രത്തില്‍ പറയുന്നത്. ഇതില്‍ നായികമാരായി അഞ്ച് പേരുണ്ട്. ഇവരില്‍ മുഖ്യനായികയുടെ വേഷമാണ് മല്ലികാ കപൂറിന്.

പൃഥ്വിരാജിനും വിനയനും അത്ഭുതദ്വീപ് ഒരു പോലെ പ്രസ്റീജ് ചിത്രമാണ്. ഫിലിം ചേംബറും താരസംഘടനനയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നപ്പോള്‍ അമ്മയുമായി ഇടഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ അരഡസനോളം ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട് കരിയര്‍ തന്നെ പ്രതിസന്ധിയിലായ സ്ഥിതിയിലാണ് പൃഥ്വിരാജ്. ഒന്നര കോടി മുടക്കി നിര്‍മിച്ച സത്യത്തിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായില്ല എന്നത് വിനയനെയും ക്ഷീണത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്ഭുതദ്വീപ് രണ്ട് പേര്‍ക്കും പ്രസ്റീജ് ചിത്രമായി തീര്‍ന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X