ലാല്‍ വീണ്ടും റോഷന്‍ ചിത്രത്തില്‍
ബാലേട്ടനു ശേഷം ഒരു സൂപ്പര്‍ഹിറ്റിനായി മോഹന്‍ലാലിന് ഒരു നീണ്ട ഇടവേള കാത്തിരിക്കേണ്ടിവന്നു. റോഷന്‍ ആന്‍ഡ്രൂസ് എന്ന നവാഗതനാണ് ആ ഇടവേളയ്ക്കിപ്പുറം ലാലിന്റെ ക്ഷീണിച്ച താരശോഭയുടെ പകിട്ട് തിരിച്ചുപിടിക്കാന്‍ ഉദയനാണ് താരം എന്ന സൂപ്പര്‍ഹിറ്റ് സമ്മാനിച്ചത്.
ഉദയനാണ് താരം സമീപകാലത്ത് ഒരു നടനെന്ന നിലയില്‍ മോഹന്‍ലാല്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു. സൂപ്പര്‍താരമെന്ന നിലയിലും നടനെന്ന നിലയിലും ആ തിരിച്ചുവരവ് പ്രേക്ഷകര്‍ ആഘോഷിച്ചപ്പോള്‍ ലാല്‍ റോഷന് നന്ദി പറയുകയായിരുന്നു.
ഉദയനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൗമാരപ്രായക്കാരുടെ കഥ പറയുന്ന നോട്ട്ബുക്ക് അടുത്ത പ്രൊജക്ടായി റോഷന്‍ ഏറ്റെടുത്തു. അതിനിടയില്‍ സൂപ്പര്‍താരങ്ങളുടെ പിന്നാലെ പോകാന്‍ താനില്ലെന്നും റോഷന്‍ പ്രഖ്യാപിച്ചു.
അങ്ങനെ പറഞ്ഞെങ്കിലും കൗമാരകഥ പറയുന്ന ചിത്രത്തിനു ശേഷം റോഷന്‍ തന്റെ കരിയറില്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിലെ നായകന്‍ ഒരു സൂപ്പര്‍താരം തന്നെയാണ്. മറ്റാരുമല്ല, തന്റെ ആദ്യചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ.
ബോബി-സഞ്ജയ് ടീമാണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥ രചിക്കുന്നത്. എന്റെ വീട് അപ്പൂന്റേം, നോട്ട് ബുക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഈ ടീം പുതിയ ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
റോഷനും ലാലും വീണ്ടും ഒന്നിക്കുമ്പോള്‍ ഉദയന്‍ പോലെ അതും മറ്റൊരു സൂപ്പര്‍ഹിറ്റാവുമോ? കാത്തിരുന്നു കാണുക.


Click it and Unblock the Notifications