മോഹന്‍ലാലിന്റെ സിബി ചിത്രം ദേവദൂതന്‍

By Staff

മോഹന്‍ലാലിന്റെ സിബി ചിത്രം ദേവദൂതന്‍
നവംബര്‍ 13, 2000

കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ദേവദൂതന്‍ എന്ന് പേരിട്ടു. ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തും.

ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കന്നടയില്‍ നിന്നെത്തുന്ന വിജയലക്ഷ്മിയാണ് നായിക.

പ്രശസ്ത ഹിന്ദി-കന്നട താരവും രാജ്യസഭാംഗവുമായ ജയപ്രദയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി, ജഗദീഷ്, ജഗതി, ലെന തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് വിദ്യാസാഗര്‍. ഛായാഗ്രഹണം സന്തോഷ് സി. തുണ്ടിയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X