ജഗതിയും ജഗദീഷും ഇരട്ടവേഷത്തില്‍
ജഗതിയും ജഗദീഷും ഇരട്ടവേഷത്തില്‍
നവംബര്‍ 13, 2001
നിസാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാറും ജഗദീഷും ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗതി ജഗദീഷ് ഇന്‍ ടൗണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ജഗതിയും ജഗദീഷും അവതരിപ്പിക്കുന്ന ഇരട്ടവേഷങ്ങളില്‍ ഒരു കഥാപാത്രം കള്ളനും മറ്റേ കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥനുമാണ്. നര്‍മരസപ്രധാനമായാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
സ്വാതിയും ചാര്‍മിളയുമാണ് നായികമാരാവുന്നത്. രാജന്‍ പി. ദേവ്, ഇന്നസെന്റ്, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ബാബുരാജ്, സിബി വല്ലൂരാന്‍, കോട്ടയം നസീര്‍, മാള, ടി. പി. മാധവന്‍, സുബൈര്‍, സിദ്ധരാജ്, ഇന്ദ്രന്‍സ്, ലാവണ്യ, കവിയൂര്‍ രേണുക, ശാന്തകുമാരി എന്നിവരും ചിത്രത്തിലഭിനയിക്കുന്നു.
ടൈറ്റസ് മജുവിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഷക്കീര്‍ ജാക്സണ്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹം സി. എം. മുത്തു. എഡിറ്റിംഗ് ജി. മുരളി.


Click it and Unblock the Notifications