twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിവ്യത്തില്‍ റിയാസ് നായകന്‍

    By Staff
    |

    ദിവ്യത്തില്‍ റിയാസ് നായകന്‍
    നവമ്പര്‍ 13, 2003

    ആകാശഗംഗയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ റിയാസ് അഭിനയിക്കുന്ന പുതി ചിത്രമാണ് ദിവ്യം. ബൈജു തോമസ് ആണ് ദിവ്യം സംവിധാനം ചെയ്യുന്നത്.

    സ്കൂള്‍ അധ്യാപകനായ മുകുന്ദന്‍ എന്ന കഥാപാത്രത്തെയാണ് റിയാസ് ദിവ്യത്തില്‍ അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യന്‍ മോഡലായ അപര്‍ണയാണ് ചിത്രത്തിലെ നായിക.

    മാണിക്യമംഗലം തറവാട്ടില്‍ സര്‍വ ഐശ്വര്യങ്ങളുമുണ്ട്. മാധവന്‍തമ്പിയാണ് ആ കുടുംബത്തിന്റെ നെടുംതൂണ്‍. തറവാട്ടിലെവിടെയോ നിധിയുണ്ടെന്നും അത് കിട്ടണമെങ്കില്‍ തറവാട്ടില്‍ പുതിയ ഒരു കുട്ടി ജനിക്കണമെന്നും ജ്യോതിഷികള്‍ പറഞ്ഞതോടെ മാധവന്‍തമ്പിക്കും സഹോദരനും വേവലാതിയായി. മാധവന്‍ തമ്പിക്കോ സഹോദരന്‍മാര്‍ക്കോ മക്കളില്ല. അവര്‍ക്കാര്‍ക്കും മക്കളുണ്ടാവില്ലെന്നതാണ് സ്ഥിതി.

    ഇതിനിടെയാണ് മുകുന്ദന്‍ ആ നാട്ടിലെ സ്കൂളില്‍ അധ്യാപകനായി എത്തുന്നത്. മാധവന്‍തമ്പിയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ മകനാണ് മുകുന്ദനെന്ന് എങ്ങനെയോ വാര്‍ത്ത പ്രചരിച്ചു. അത് ആദ്യം ഭൂകമ്പമുണ്ടാക്കിയെങ്കിലും തറവാട്ടിലെ അംഗങ്ങള്‍ പിന്നീട് സന്തോഷിച്ചു. മുകുന്ദനെ വിവാഹം കഴിപ്പിച്ച് അവന് കുട്ടിയുണ്ടായാല്‍ നിധി കണ്ടെത്താമല്ലോ എന്നായി അവരുടെ ചിന്ത. അതിനുള്ള ശ്രമങ്ങളുടെ കഥയാണ് ദിവ്യത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്.

    ജഗതി ശ്രീകുമാര്‍, ജഗദീഷ്, കലാശാല ബാബു, സലിംകുമാര്‍, വി. ഡി. രാജപ്പന്‍, അംബികാ മോഹന്‍, ബിന്ദു മുരളി, കല്പന തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

    രചന രാജന്‍ കിഴക്കമ്പലം. ബി. ആര്‍. പ്രസാദ്, ഭരണിക്കാവ് ശിവകുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് അനില്‍ ഗോപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം പ്രേംരാജ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X