ഹരിഹരന്റെ മയൂഖം
ഹരിഹരന്റെ മയൂഖം
നവംബര്‍ 13, 2004
പ്രേംപൂജാരിക്കു ശേഷം ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മയൂഖം. പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ഹരിഹരന്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ നടന്നുവരികയാണ്.
സൈജുവും മമതയുമാണ് ചിത്രത്തില്‍ നായികാനായകന്‍മാരാവുന്ന പുതുമുഖങ്ങള്‍. ഉണ്ണിശിവന്‍ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്. ബഹ്റിനില്‍ ജനിച്ചു വളര്‍ന്ന മമത ബാംഗ്ലൂരില്‍ പഠിക്കുകയാണ്. ഇവരോടൊപ്പം നാല് യുവാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ടി. ജി. രവിയുടെ മകന്‍ ശ്രീജിത്ത്, റോഷന്‍ ബിജിലി, വിശാല്‍, ജാവേദ് എന്നിവരും പുതുമുഖങ്ങള്‍ തന്നെ.
ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, തിലകന്‍, കലാഭവന്‍ മണി, ഇന്ദ്രന്‍സ്, സായികുമാര്‍, ജഗന്നാഥവര്‍മ, ബാബു നമ്പൂതിരി, സുജാത, ഗിരിജാ സുരേന്ദ്രന്‍, ശ്രീദേവി ഉണ്ണി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ഹരിഹരന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഹരിഹരന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സര്‍ഗം ആണ്.
മങ്കൊമ്പ് ഗോപാലകൃഷ്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ഛായാഗ്രണം രാമചന്ദ്രബാബു. നാല്പതുകൊല്ലകാലം സിനിമാനിര്‍മാണ രംഗത്തുണ്ടായിരുന്ന കെ.ആര്‍.ജി ഒരു ഇടവേളക്ക് ശേഷം നിര്‍മിക്കുന്ന ചിത്രമാണ് ഇത്. കെ. ആര്‍. ജി തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നതും.


Click it and Unblock the Notifications