twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രീയനേതാവായി ദിലീപ്

    By Staff
    |

    രാഷ്ട്രീയനേതാവായി ദിലീപ്
    നവംബര്‍ 13, 2005

    ദിലീപ് ആദ്യമായി രാഷ്ട്രീയനേതാവിന്റെ വേഷമണിയുന്നു. ജോഷി സംവിധാനം ചെയ്യുന്ന ലയണ്‍ എന്ന ചിത്രത്തിലെ രാഷ്ട്രീനേതാവായ കൃഷ്ണകുമാര്‍ ദിലീപിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്ത കഥാപാത്രമാണ്.

    വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കൃഷ്ണകുമാര്‍ രാഷ്ട്രീയത്തിലെത്തിയത്. പ്രമുഖ തറവാട്ടില്‍ ജനിച്ച അയാള്‍ രാഷ്ട്രീയത്തിന്റെ എല്ലാ മുഖങ്ങളും കണ്ടിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രാഷ്ട്രീയത്തിന്റെ ഹീനമുഖത്തിനെതിരെ ആഞ്ഞടിക്കുന്ന അയാള്‍ക്ക് മനസിലെ നന്മയെ നിലനിര്‍ത്തുക എന്ന ലക്ഷ്യം മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവനോളം സ്നേഹിക്കുന്ന കാമുകിയെ നഷ്ടപ്പെടുമെന്ന സ്ഥിതിയെത്തി. എന്നാല്‍ ഏതു പ്രതിസന്ധിയെയും നേരിടാന്‍ അയാള്‍ക്ക് കരളുറപ്പുണ്ടായിരുന്നു.

    ദിലീപിന്റെ നായികയാവുന്നത് കാവ്യാമാധവനാണ്. റണ്‍വേക്കു ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, സായ്കുമാര്‍, വിജയരാഘവന്‍, കലാശാലബാബു, മധുപാല്‍, റിയാസ്ഖാന്‍, ഭീമന്‍ രഘു, ഷമ്മി തിലകന്‍, സജിസോമന്‍, ടി.പി.മാധവന്‍, സന്തോഷ്, പി.ശ്രീകുമാര്‍, ശ്രീജിത്ത് രവി, കാര്‍ത്തിക, സുവര്‍ണാമാത്യു, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

    ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയക്കൃഷ്ണ-സിബി കെ.തോമസ് ടീമാണ്. ഛായാഗ്രഹണം പി.സുകുമാര്‍. ജനവരി 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X