രമ്യാ നമ്പീശന്‍ ചിമിഴില്‍
ജയറാം ചിത്രം ആനച്ചന്തത്തിലൂടെയാണ് രമ്യാ നമ്പീശന് നായികയാവാനുള്ള അവസരം ലഭിച്ചത്. ചിത്രം വലിയ വിജയമായില്ലെങ്കിലും രമ്യാ നമ്പീശനെ തേടി തുടര്‍ന്നും അവസരങ്ങളെത്തുന്നു.
ഹരികുമാറിന്റെ ചിമിഴ് ആണ് രമ്യയുടെ പുതിയ ചിത്രം. ആത്മാഭിമാനം സംരക്ഷിക്കാനുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് രമ്യക്ക്.
ചിത്രത്തിലെ നായകന്‍ ഇന്ദ്രജിത്താണ്. അരുണ്‍, ജഗതി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ടി.ജി.രവി, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും വേഷമിടുന്നു.
ശത്രുഘ്നനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒ.എന്‍.വിയുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍. ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത് ശ്രീചക്ര ഫിലിംസാണ്.


Click it and Unblock the Notifications