ദിലീപ്, കോമഡി മറക്കരുത്

By Staff

കോമഡി വേഷങ്ങള്‍ പോരെന്ന് എപ്പോഴെങ്കിലും ആരെങ്കിലും വിഷം കുത്തിവച്ചിട്ടുണ്ടെങ്കില്‍ തെറ്റി. തമാശയാണു നിന്റെ തട്ടകം. അതു വിടരുത്. തമാശ ചെയ്യുകയെന്നത് അപൂര്‍വമായി കിട്ടുന്ന സിദ്ധിയാണ്.- പറയുന്നത് മുകേഷാണ്. ഈ നേര്‍വഴി കാണിക്കല്‍ ആരോടാണെന്നല്ലേ? മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപിനോട്!

നിഷ്കളങ്കമായ തമാശ വേഷങ്ങള്‍ കാണാനുള്ള ആഗ്രഹമാണ് ദിലീപ് ചിത്രങ്ങളെ വിജയിപ്പിച്ചതെന്നും മുകേഷ് പറയുന്നു. ദിലീപിനെ ഇങ്ങനെ ഉപദേശിക്കാന്‍ മുകേഷിന് എന്തവകാശമെന്ന് തോന്നാം. സിനിമാലോകത്തെ താരപൊലിമ വച്ചുനോക്കിയാല്‍ താരനിരയില്‍ ദിലീപിനേക്കാള്‍ എത്രയോ താഴെയാണല്ലോ മുകേഷ്. പക്ഷേ അനുഭവ പരിചയവും കടന്നുവന്ന വഴികളും നോക്കുമ്പോള്‍ ദിലീപിനെ ഇങ്ങനെ ഉപദേശിക്കാന്‍ മുകേഷിനല്ലാതെ മറ്റാര്‍ക്കാണ് അവകാശം?

കഴിഞ്ഞ 25 വര്‍ഷമായി മുകേഷിന്റെ സാന്നിധ്യം മലയാള സിനിമയിലുണ്ട്. ഒട്ടേറെ സിനിമകളില്‍ നായകവേഷം ചെയ്തു. മുകേഷിന്റെ കോമഡി പ്രേക്ഷകരെ ശരിക്കും ചിരിപ്പിച്ചു. ഇപ്പോഴും ചിരിപ്പിക്കുന്നു. കോമഡിയാണ് തന്റെ ആയുധമെന്ന് മനസിലാക്കിയ മുകേഷിന് ഇന്നും മലയാളത്തില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയുന്നു.

തന്റെ തമാശ വേഷങ്ങളാണ് പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടതെന്ന് മനസിലാക്കി അത്തരം വേഷങ്ങള്‍ കൂടുതലായും ചെയ്യാനാണ് മുകേഷ് ശ്രമിച്ചത്. അതുകൊണ്ടല്ലേ ഈ നടന് ഇപ്പോഴും സിനിമയില്‍ നിലനില്‍ക്കാനാവുന്നത്.

സമാനമാണ് ദിലീപിന്റെ സ്ഥിതിയും. തമാശ വേഷങ്ങള്‍ നന്നായി ചെയ്യാനുള്ള കഴിവാണ് ദിലീപിനെ പ്രേക്ഷകരുടെ ഇഷ്ടനായകനാക്കിയത്. അതില്‍ ചില ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ സൂപ്പറായി ചിലതൊക്കെ ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെയാണ് മീശ പിരിക്കാനും തോക്കെടുക്കാനും തുടങ്ങിയത്. പക്ഷേ അത്തരം വേഷങ്ങള്‍ തള്ളിക്കളയാനാണ് പ്രേക്ഷകര്‍ക്കു തോന്നിയത്.

തമാശ വേഷങ്ങള്‍ ചെയ്താലാണ് പ്രേക്ഷകര്‍ക്ക് ദിലീപ് സൂപ്പറാവുന്നതെന്ന് അദ്ദേഹം തിരിച്ചറിയാതെ പോയിടത്താണ് മുകേഷിന്റെ ഉപദേശത്തിന്റെ പ്രസക്തി. മുകേഷ് പറയുന്നതു പോലെ കോമഡിയുടെ ശക്തിപൊങ്ങിവരും, അതിനെ മറക്കരുത്, അത് എപ്പോഴും ആയുധമായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X