ശ്രീനിവാസനായി നായകവേഷങ്ങള്‍
കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത വി.എം.വിനുവിന്റെ യെസ് യുവര്‍ ഓണറില്‍ ശ്രീനിവാസനാണ് നായകന്‍. നീതിക്കു വേണ്ടി സംസാരിക്കുന്ന ഒരു അഭിഭാഷകന്റെ വേഷത്തില്‍ ശ്രീനിയുടെ ഒരു സീരിയസ് കഥാപാത്രം.
ഒരു ഇടവേളക്കു ശേഷം അവതരിപ്പിച്ച ഈ നായകവേഷത്തിനു ശേഷം മൂന്ന് നായകവേഷങ്ങളാണ് ശ്രീനിയെ തേടിയെത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.
സുവീരന്‍ സംവിധാനം ചെയ്യുന്ന സൗണ്ട് മെഷീന്‍ എന്ന ചിത്രത്തില്‍ വൃദ്ധശാസ്ത്രജ്ഞനായ കേന്ദ്രകഥാപാത്രത്തെയാണ് ശ്രീനി അവതരിപ്പിക്കുന്നത്. അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിനൊപ്പം തുല്യപ്രാധാന്യമുള്ള നായകവേഷം ശ്രീനി അവതരിപ്പിക്കുന്നു.
തകരച്ചെണ്ട എന്ന ചിത്രത്തില്‍ ഒറ്റക്കാലുളള യാചകനായാണ് ശ്രീനി അഭിനയിക്കുന്നത്. പ്രായം നടനെന്ന നിലയിലുള്ള നിലനില്പിന് തടസമല്ലെന്ന് തെളിയിക്കുകയാണ് ശ്രീനിക്ക് ലഭിച്ചിരിക്കുന്ന ഈ നായകവേഷങ്ങള്‍.


Click it and Unblock the Notifications