ജയറാമിന്റെ നാറാണത്തു ഭ്രാന്തന്‍
ജയറാമിന്റെ നാറാണത്തു ഭ്രാന്തന്‍
നവംബര്‍ 14, 2000
വിജി തമ്പി ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാറാണത്തു ഭ്രാന്തന്‍. സൗന്ദര്യയാണ് നായിക. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മ്മിക്കുന്ന ഈ ചിത്രം അരോമ പ്രദര്‍ശനത്തിനെത്തിക്കുന്നു.
സിദ്ദിഖ്, ജഗതി, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, എം.ആര്‍. ഗോപകുമാര്‍, ടി.പി. മാധവന്‍, സംഗീത (രസിക), ബിന്ദു പണിക്കര്‍ സീനത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.
രചന ബെന്നി പി. നായരമ്പലം. എസ്. രമേശന്‍ നായര്‍ ഗാനങ്ങളെഴുതുന്നു. സംഗീതം വിദ്യാസാഗര്‍. സഞ്ജീവ് ശങ്കര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications